കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1.25 കോടി നൽകി അജിത്കോവിഡ് രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ നമ്മുടെ രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. വലിയ രീതിയിലുള്ള പ്രവർത്തനം തന്നെ വേണം ഈ മഹാമാരിയെ തുരത്താൻ. കോവിഡിനു എതിരെയുള്ള പ്രവർത്തനത്തിന് സർക്കാരിനൊപ്പം നിൽക്കാൻ ഉദാരമതികളായ ജനങ്ങളിൽ നിന്നു സംഭാവനകൾ വേണ്ടാതായി ഉണ്ട്. ഇതുവരെ പലരും പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാന സർക്കാരുകളുടെയും ദുരിതാശ്വാസ നിധികളിലേക്ക് നല്ല രീതിയിലുള്ള സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ തമിഴ് സൂപ്പർതാരം അജിത് പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് നല്ലൊരു തുക നൽകിയിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകിയ അജിത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം നൽകി. ഒപ്പം ഫെഫ്‍സി സംഘടനയിലെ ദിവസവേതനക്കാർക്ക് വേണ്ടി ഇരുപത്തി അഞ്ചു ലക്ഷം രൂപയും അജിത് നൽകിയിരിക്കുകയാണ്.

നേരത്തെ സൂര്യ, വിജയ് സേതുപതി, രജനികാന്ത്, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങളും സാമ്പത്തിക സഹായം നൽകി മുന്നോട്ട് വന്നിരുന്നു.

Comments are closed.