പിറന്നാളിന് ഹിറ്റടിച്ച സംവിധായകൻഈ സിനിമ എന്ന് പറയുന്നത് ഒരു വല്ലാത്ത സംഭവം തന്നെയാണ്. എവിടെ എപ്പോളാണ് നമ്മുടെ ഭാഗ്യം തെളിയുകയെന്നു അറിയില്ല. അല്ലെങ്കിൽ അജയ് വാസുദേവ് എന്ന ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും മികച്ച അസ്സോസിയേറ്റ് ഡയറെക്ടര്സില് ഒരാൾ എപ്പോഴെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ, ആദ്യ രണ്ട് ചിത്രങ്ങളിൽ അത്രകണ്ട് ഭാഗ്യം തുണക്കാതെ മൂന്നാം ചിത്രത്തിൽ അതും തന്റെ പിറന്നാൾ ദിനത്തിൽ റീലീസായ ചിത്രത്തിൽ ഒരു മെഗാഹിറ്റ് അടിക്കുമെന്നു. മെഗാഹിറ്റ് എന്ന് തന്നെ പറയുകയാണ്, കാരണം ഷൈലോക്കിന്റെ ഫസ്റ്റ് ഷോ റെസ്പോൺസിന് ശേഷമുള്ള തിയേറ്റർ ബുക്കിങ് സ്റ്റാറ്റസ് ഒന്ന് നോക്കുമ്പോൾ അത് മനസിലാകും. മമ്മൂക്കയുടെ അടുത്ത കാലത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്ന് തന്നെയാകും ഷൈലോക്ക് എന്ന് ഉറപ്പാണ്

അജയ് വാസുദേവിനെ എഴുതി തള്ളിയവർക്ക് നേരെ അയാൾ ബോസ്സ് സ്റ്റൈലിൽ ഒരു ചിരി ചിരിക്കുകയായിരുക്കും ഇപ്പോൾ. ശക്തമായ ഒരു തിരക്കഥയുടെ സാനിധ്യം തുണച്ചപ്പോൾ അജയ് ഷൈലോക്കിനെ വേറെ ലെവലിൽ മേക്ക് ചെയ്തിട്ടുണ്ട്. മാസ്സ് സിനിമകൾ ഒരുക്കാനിഷ്ടപ്പെടുന്ന സംവിധായകന്റെ ഇരട്ടി സന്തോഷം എന്തായിരിക്കുമെന്ന് വച്ചാൽ അദ്ദേഹത്തിന്റ പിറന്നാൾ ദിനത്തിലാണ് ഷൈലോക്ക് പുറത്ത് വന്നു ഹിറ്റടിച്ചിരിക്കുന്നത്. കണ്ട രീതി വച്ചു വെറും ഹിറ്റാകാൻ അല്ല ചാൻസ്, അതുക്കും മേലെയാകും

ചിത്രത്തിൽ ഒരു വില്ലന്റെ വേഷത്തിൽ അജയ് വാസുദേവ് അഭിനയിച്ചിട്ടുമുണ്ട്. അഭിനയത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അജയ് വാസുദേവിനു കഴിഞ്ഞിട്ടുണ്ട്. ആദ്യ ഷോ പ്രതികരണങ്ങളിൽ മികച്ച മൗത് പബ്ലിസിറ്റി സൃഷ്ടിക്കാൻ ഷൈലോക്കിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ അർഥത്തിലും ഒരു മാസ് മസാല എന്റെർറ്റൈനെർ ആണ് ചിത്രം. മമ്മൂക്കയുടെ എനെർജെറ്റിക് പെർഫോമൻസ് ആണ് ചിത്രത്തിന്റ മറ്റൊരു പ്ലസ് പോയിന്റ്

Comments are closed.