അന്വേഷണത്തിനെ പ്രശംസിച്ചു ഐശ്വര്യ ലക്ഷ്മി !!ഇത് ഈ കാലഘട്ടത്തിന്റ ചിത്രം !!

0
389

ലില്ലി എന്ന ചിത്രമൊരുക്കിയ പ്രശോഭ് വിജയൻ രണ്ടാമതായി ഒരുക്കുന്ന സിനിമയാണ് അന്വേഷണം. ജയസൂര്യയാണ് ചിത്രത്തിലെ നായക വേഷത്തിലെത്തുന്നത്. ജയസൂര്യയ്‌ക്കൊപ്പം ലാല്‍, വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രന്‍, ലിയോണ ലിഷോയ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫ്രാന്‍സിസ് തോമസിന്റെതാണ് തിരക്കഥ.ചിത്രം നാളെ റീലിസിനെത്തും. ചിത്രത്തിന്റെ ഒരു പ്രിവ്യു ഷോ അടുത്തിടെ നടന്നിരുന്നു. സിനിമ രംഗത്തെ പലരും ആ പ്രിവ്യു ഷോ കാണാൻ എത്തിയിരുന്നു. സിനിമ താരം ഐശ്വര്യ ലക്ഷ്മിയും ചിത്രം കാണാൻ പ്രിവ്യു ഷോക്ക് എത്തി

ചിത്രം കണ്ട ശേഷം ഐശ്വര്യ അന്വേഷണത്തെയും അതിന്റെ അണിയറക്കാരെയും പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് എഴുതി” ഇന്നലെ അന്വേഷണത്തിന്റെ പ്രത്യേക പ്രദർശനം കണ്ടു. ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തവും ആവശ്യവുമായ ഒരു സിനിമ നിർമ്മിച്ചതിന് നന്ദി. ഭയവും വികാരങ്ങളും പ്രേക്ഷകരിലേക്കും പകരുന്നതു പോലെ ചിത്രം അണിയിച്ചൊരുക്കിയതിന് നന്ദി. പ്രശോഭ് വിജയൻ, നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന് ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതിൽ നന്ദി. ചില രംഗങ്ങളിൽ വല്ലാത്ത ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. അവ ഏതെല്ലാം എന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് ആഗ്രഹമുണ്ട്. ജയേട്ടാ, എന്റെ അച്ഛന്റെ സ്നേഹത്തെ കുറിച്ചാണ് നിങ്ങൾ എന്നെ ഓർമപ്പെടുത്തിയത്. ഞാൻ അവരെ കാണാൻ പോകുകയാണ്. യഥാർഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദൻ എന്ന കഥാപാത്രമാകാൻ നിങ്ങൾക്ക് സാധിച്ചത്. ശ്രുതി രാമചന്ദ്രൻ, കവിത എന്ന കഥാപാത്രമായി നിങ്ങൾ ജീവിക്കുകയായിരുന്നു. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഗംഭീരമായി ചെയ്തിട്ടുണ്ട്. ജനുവരി 31 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ഇതുവായിക്കുന്ന എന്റെ സുഹൃത്തുക്കളോട് സിനിമ തിയേറ്ററിൽ പോയി കാണാൻ ഞാൻ അഭ്യർഥിക്കുന്നു,” ഇങ്ങനെയാണ് ആ കുറിപ്പ്