മാലിയിൽ അവധി ആഘോഷിച്ചു അഹാന കൃഷ്ണ !! ചിത്രങ്ങൾ കാണാം

0
1304

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന താരമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.അഹാനയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഒരു നടിയാണ്. ഞാൻ സ്റ്റീവ് ലോപസിലൂടെ ആണ് അഹാന സിനിമ മേഖലയിലേക്ക് എത്തിയത്. സിനിമയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ ഒരാളാണ് അഹാന കൃഷ്ണകുമാർ. പിന്നീട് ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ ചിത്രത്തിലും അഹാന നല്ലൊരു വേഷത്തിൽ എത്തി. ഇപ്പോൾ ചെറിയൊരു ഗ്യാപ്പിനു ശേഷം അഹാന വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ലൂക്കാ എന്ന മനോഹര ചിത്രത്തിലെ നിഹാരിക എന്ന നായിക വേഷം അഹാനയെ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി

സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി ആണ് അഹാനയുടെ പുതിയ ചിത്രം. സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും തന്റെ വിശേഷങ്ങളും എല്ലാം അഹാന സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ് അഹാന. അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഒപ്പം ഒരു വിഡിയോയും അഹാന പങ്കു വച്ചിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ.