57 ദിവസത്തിന് ശേഷം അവനെ കണ്ടപ്പോൾ !! ചിത്രം പങ്കു വച്ചു ദുർഗ കൃഷ്ണ

0
161

ദുർഗ കൃഷ്ണ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ സിനിമ ലോകത് എത്തിയ നടിയാണ്. ഒരു നടി മാത്രമല്ല നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടെയാണ് മുൻ കലാതിലകം കൂടെയായ ഈ കോഴിക്കോട് സ്വദേശിനി. ഓഡിഷനിലൂടെ ആണ് ദുര്ഗ വിമാനം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. അതിനു ശേഷം പ്രേതം 2 പോലുള്ള സിനിമകളിലും ദുർഗ കൃഷ്ണ വേഷമിട്ടു. മോഹൻലാൽ നായകനാകുന്ന റാം പോലെയുള്ള വമ്പൻ പ്രോജക്ടുകളുടെ ഭാഗമാണ് ദുർഗ കൃഷ്ണ ഇപ്പോൾ.സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് ദുർഗ. ആരാധകരുമായി എപ്പോഴും സംവദിക്കാനും ചിത്രങ്ങൾ പങ്കു വയ്ക്കാനും എല്ലാം ദുർഗ കൃഷ്ണ സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. അടുത്തിടെ താരം പങ്കു വച്ചൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. അൻപത്തിയേഴു ദിവസങ്ങൾക്കു ശേഷം ഞാൻ അവനെ കണ്ടപ്പോൾ എന്ന ക്യാപ്‌ഷനോടെ ആണ് ദുർഗ ചിത്രം പോസ്റ്റ്‌ ചെയ്തത്. ഒരാളെ കെട്ടിപിടിച്ചു കൊണ്ടുള്ള ഫോട്ടോ ആയിരുന്നു അത്.ദുർഗ്ഗക്കൊപ്പം ചിത്രത്തിലുള്ളത് ആരാണ് എന്നുള്ള ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ചിലർ സഹോദരൻ ആണെന്ന് പറയുമ്പോൾ ചിലത് മുഖം വ്യക്തമാക്കാത്ത ആ ഫോട്ടോയിൽ ഉള്ളത് കാമുകൻ ആണെന്ന് പറയുന്നു. ഒടുവിൽ ഒരു കൂട്ടർ ഒടുവില്‍ അര്‍ജുന്‍ എച്ച് രവീന്ദ്രന്‍ എന്ന ആളാണ് ഇതെന്ന് കണ്ടെത്തി. കാരണം ഇതേ ഫോട്ടോ അർജുനും തന്റെ പ്രൊഫൈലിൽ പങ്കു വച്ചിരുന്നു. ഈ പോസ്റ്റിനു താഴെ കവിത പോലെയൊരു കമന്റുമായി ദുർഗയും എത്തിയിരുന്നു.