ഗംഭീര പ്രകടനവുമായി അഥിതി രവി!!കൈയടി നേടി പത്താം വളവിലെ കഥാപാത്രം

0
237

എം പദ്മകുമാർ സംവിധാനം ചെയ്ത് തീയേറ്ററുകളിൽ എത്തിയ പുതിയ ചിത്രമാണ് പത്താം വളവ്.സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ, അഥിതി രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒരു ഇമോഷനൽ ത്രില്ലറാണ് ചിത്രം. നൈറ്റ് ഡ്രൈവ് എന്ന സിനിമക്ക് തിരകഥ ഒരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അഥിതി രവി എന്ന നടിയുടെ കരിയർ പത്താം വളവിന് മുൻപും പിൻപും എന്ന് പറയേണ്ടി വരും.അത്രമേൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്. വൈകാരിക രംഗങ്ങളിലെ പ്രകടനം അത്രമേൽ മികച്ചു നിന്നു. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ താരത്തിന്റെ പൊട്ടൻഷ്യൽ ശെരിക്കും കാണിച്ചു തന്ന കഥാപാത്രമാണ് പത്താം വളവിലെ സീത.സിനിമയുടെ ആത്മാവ് അതിഥിയുടെ സീതയുടെയും സുരാജിന്റെ സോളമന്റെയും ചുമലുകളിലായിരുന്നു.

ഹൈ റൈഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം പരോൾ തടവുകാരനായ ഒരു പ്രതിയുടെയും അയാളെ തിരക്കിയെത്തുന്ന ഒരു പോലീസുകാരന്റെയും ജീവിതങ്ങളിലൂടെ ആണ് മുന്നേറുന്നത്. പരോൾ പുള്ളിയായ സോളമനായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു. സോളമൻറെ ഭാര്യ വേഷത്തിലാണ് അഥിതി രവി എത്തുന്നത്. മോഹൻലാൽ ചിത്രം 12 ത്ത് മാനിലും അഥിതി ഒരു നല്ല വേഷത്തിൽ എത്തുന്നുണ്ട്.