96 ലെ കുട്ടി ജാനുവിന്‍റെ കിടിലന്‍ റൗഡി ബേബി ഡാന്‍സ് !!!!

0
106

96 എന്ന ചിത്രത്തിലെ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കിഷൻ. ജാനിയെയും റാമിനെയും പെട്ടന്നൊന്നും മറക്കാൻ പ്രേക്ഷകർക്കാകില്ലലോ. ജാനകി എന്ന ജാനുവായി എത്തിയത് ഒരു മലയാളി പെൺകൊടി ആണെന്ന് സിനിമ പുറത്തു വന്നതിനു ശേഷം ആ പെൺകുട്ടിയെ പറ്റി അന്വേഷവിച്ചു നോക്കിയപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്.

96 ലെ കുട്ടി ജാനുവിന്‍റെ കിടിലന്‍ റൗഡി ബേബി ഡാന്‍സ് !!!!

ചിത്രത്തിന്റെ സംവിധായകനായ പ്രേംകുമാറിന്റെ സുഹൃത്തിന്റെ കസിൻ ആയിരുന്നു ഗൗരി. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പതിനേഴു വയസുള്ളപ്പോഴാണ് സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ ഗൗരി ബാംഗ്ലൂരിൽ പഠിക്കുകയാണ്. ക്രൈസ്ട് കോളേജിൽ ബി എ ക്ക് ആണ് ഗൗരി പഠിക്കുന്നത്.ഗൗരി ഒരു നല്ല നടി മാത്രമല്ല ഒരു നല്ല ഡാൻസർ കൂടെയാണ് ഇത് തെളിയിക്കുന്ന രീതിയിലാണ് കുട്ടി ജാനുവിന്റെ ഒരു വൈറലായ ഡാൻസ് വീഡിയോ. ഹിറ്റ് ട്രാക്ക് ആയ റൗഡി ബേബിക്ക് ആണ് ഗൗരി ചുവടുകൾ വച്ചത്..

Jfw ഫിലിം അവാർഡ്‌സ് വേദിയിൽ വച്ചാണ് ഗൗരി ജി കിഷന്റെ കിടിലൻ ഡാൻസ് പെർഫോമൻസ്. ഓൺലൈൻ ലോകത്തു വൈറലാണ് ഈ വീഡിയോ. കൈയടികളോടെ ആണ് സോഷ്യൽ മീഡിയ ഗൗരിയുടെ കിടിലൻ ഡാൻസ് സ്റ്റെപ്പ്കളെ വരവേറ്റത്..