ഞാൻ നല്ല അമ്മ ആണ് എന്ന് പറയുന്നതിനെക്കാൾ അവൻ ഒരു നല്ല മകനാണ് എന്ന് പറയാനാണ് എനിക്കിഷ്ടംറേഡിയോ ജോക്കി, അവതാരിക, സിനിമ നടി എന്നിങ്ങനെ പല മേഖലയിലും ശ്രദ്ധ പതിപ്പിച്ച ഒരാളാണ് നൈല ഉഷ. ദുബായിലെ ആദ്യ ആർ ജെ മാരിൽ ഒരാളാണ് നൈല ഉഷ. റേഡിയോ ജോക്കിയായി പതിനഞ്ചു വര്ഷം പൂർത്തിയാക്കിയ ഒരാളാണ് നൈല ഉഷ. നായികയായി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെകിലും ഇടക്ക് സിനിമയിൽ നിന്നൊരു വലിയ ഇടവേള എടുത്തിരുന്നു. ഇപ്പോളിതാ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിലൂടെ നൈല തിരികെയെത്തിയിരിക്കുകയാണ്. ചിത്രം തീയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരിക്കുകയാണ് . വിവാഹിതയായ നൈല മകനെക്കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം വനിതക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നതിങ്ങനെ


മോൻ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. അവൻ ഓരോ ദിവസവും വലുതായി വരികയാണല്ലോ എന്നതാണ് എന്റെ ടെൻഷൻ. പൊക്കം വച്ചു. കുറേ കഴിയുമ്പോൾ മീശ വരും. വലിയ ചെക്കനാകും. ദൈവമേ.. ഇനി ഞാൻ ‘മോം ഓഫ് എ ബിഗ് ബോയ്’ ആകുമല്ലോ എന്നൊരു കുഞ്ഞു വലിയ ടെൻഷൻ

ഞാൻ നല്ല അമ്മ ആണ് എന്ന് പറയുന്നതിനെക്കാൾ അവൻ ഒരു നല്ല മകനാണ് എന്ന് പറയാനാണ് എനിക്കിഷ്ടം. അമ്മയെ ഒട്ടും ബുദ്ധിമുട്ടിക്കരുത് എന്ന് വിചാരിക്കുന്ന മോനാണ്. എന്റെ ആർണവ്. എന്റെ വീട്ടിൽ ഒരാൾ പോലും ഇത്ര പാവമായിട്ട് ഇല്ല. ചിലപ്പോൾ അമ്മ ഇത്തിരി ഓവർ ആയി പോയതുകൊണ്ടാകും അവൻ സൈലന്റ് ആയത്. അവന് മിണ്ടാൻ ഞാൻ ഗ്യാപ് കൊടുത്തിട്ടു വേണ്ടേ

ഇവന്റ്സ്, യാത്രകൾ ഒക്കെ കാരണം അവന്റെ സ്കൂൾ മീറ്റിങ്ങിനൊക്കെ ചിലപ്പോൾ പോകാൻ പറ്റില്ല. ഞാൻ അവനോട് സോറി പറയുമ്പോൾ അവൻ എന്നെ സമാധാനിപ്പിക്കും. ‘അമ്മാ.. ഇറ്റ്സ് ഒക്കെ. യൂ ആർ നോട്ട് ലൈക്ക് അദർ മദേഴ്സ്, യൂ ആർ സോ ഹാർഡ് വർക്കിങ്.. ’ ഇത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും

Comments are closed.