മറ്റുള്ള നടന്മാർക്ക് മേക് അപ് ചെയ്തപ്പോൾ ഉണ്ടയിൽ മമ്മൂക്കക്ക് നൽകിയത് മേക് ഡൌൺ– മേക്ക് അപ്പ്‌മാൻ റൊണക്സ്‌ സേവിയർബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയുന്ന ചിത്രമാണ് ഉണ്ട. മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു പിടി യുവതാരങ്ങളും അഭിനയിക്കുന്നുണ്ട് .ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’ പറയുന്നത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മണികണ്ഠൻ എന്ന പോലീസ് ഓഫീസർ ആയി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്ഒരു കൂട്ടം പോലീസുകാർ കേരളത്തിൽ നിന്ന് ഇ ലെക്ഷൻ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലകളിലേക്ക് എത്തുന്നതാണ് ചിത്രത്തിന്റെ കഥാ തന്തു. ചിത്രത്തിൽ മമ്മൂക്കക് മേക് അപ്പിന് പകരം മേക് ഡൌൺ ആണ് നൽകിയത്. ഒരു സാധാരണക്കാരനായ പോലീസുകാരൻ ആയതു കൊണ്ടാണ് സംവിധായകൻ ഖാലിദ് റഹ്മാനും മേക് ഡൌൺ നൽകാൻ തീരുമാനിച്ചത്

മേക് അപ്മാൻ റോണാക്സ് സേവിയർ പറയുന്നത് ഇങ്ങനെ. “മമ്മൂട്ടി ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെയൊന്നും അവർത്തനമാകരുതെന്ന തീരുമാനത്തിലാണ് മേക് ഡൌൺ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ഇരുണ്ട സ്കിൻ ടോണും മുടിയിൽ ചെറിയ നരയും നൽകിയാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയത് “. മുൻപ് കറുത്ത പക്ഷികൾ, മൃഗയ തുടങ്ങിയ സിനിമകളിലും മമ്മൂട്ടിക്ക് മേക് ഡൌൺ ചെയ്തിട്ടുണ്ട്

Comments are closed.