41 സെക്കന്റ് പരസ്യത്തിനായി ലുക്ക് മുഴുവൻ മാറ്റി ഫഹദ്ഫഹദ് ഫാസിൽ അഭിനയിച്ച മിൽമയുടെ പരസ്യം ഏറെ വൈറലായതാണ്. പോലീസ് സ്റ്റേഷനിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ആ പരസ്യ ചിത്രത്തിന് ഏറെ ആരാധകർ ഉണ്ടായി. അതിന് പിന്നാലെ ഫഹദിന്റെ പുതിയ പരസ്യങ്ങൾ എത്തിരുന്നു. അദിതി എന്ന ഫുഡ്‌ ബ്രാൻഡിന്റെ പരസ്യങ്ങളായിരുന്നു അത്. ആദ്യം അദിതി ഫ്രഷ് അട്ടയുടെ പരസ്യമാണ് ആദ്യം എത്തിയത്. എന്നാൽ അതിന് പിന്നാലെ സോഷ്യൽ മീഡിയകൾ നിറയുന്നത് അഥിതി സൺ ഫ്ലവർ ഓയിലിന്റെ പരസ്യമാണ്. ഈ പരസ്യത്തിൽ അഭിനയിക്കാനായി ഗംഭീര മേക്ക് ഓവർ ആണ് ഫഹദ് നടത്തിയത്.

41 സെക്കന്റ് ദൈർഖ്യമുള്ള ചെറിയൊരു പരസ്യത്തിന് വേണ്ടി എടുത്ത എഫ്‌ഫോർട്ട്
അദ്ദേഹത്തിന്റെ ആത്മാർത്ഥത മനസിലാക്കി തരുന്നു. വാങ്ങുന്ന പ്രതിഫലത്തിന് നല്ല രീതിയിൽ പണിയെടുക്കുന്ന നടൻ മറ്റുള്ള നടന്മാർക്കും മാതൃകയാണ്. ഇതിനോടകം ഈ പരസ്യ ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറലാണ് .

Comments are closed.