ജാതി വിവേചനത്താൽ കഷ്ടപ്പെടുന്ന അംബേദ്ക്കർ കോളനിക്കാരെ കാണാൻ വാക്കു പാലിച്ചു സന്തോഷ് പണ്ഡിറ്റ് എത്തിപാലക്കാട് ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയെ പറ്റിയുള്ള വാർത്തകൾ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ജാതി വിവേചനത്തിന്റെ പേരിൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുള്ള അംബേദ്ക്കർ കോളനിയിലെ പെട്ട നൂറ്റന്പതോളം കുടുംബങ്ങൾ വികസന ഭേരികൾ എങ്ങും മുഴങ്ങുന്ന ഈ നൂറ്റാണ്ടിന്റെ കണ്ണീർ തന്നെയാണ്. ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് പോലെ നടൻ സന്തോഷ് പണ്ഡിറ്റ് അംബേദ്ക്കർ കോളനിയിലെ ജനങ്ങളെ കാണാൻ എത്തി . നേരത്തെ മാധ്യമങ്ങളിലൂടെ തന്റെ മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിൽ നിന്ന് ലഭിക്കുന്ന തുകയുടെ പകുതി അംബേദ്ക്കർ കോളണിയിലെ ജങ്ങൾക്കു നല്കാൻ തയ്യാറണെന്നു സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തിയിരുന്നു . തന്റെ വാക് നിറവേറ്റി പണ്ഡിറ്റ് ഇന്ന് അംബേദ്ക്കർ കോളനിയിലെ ജനങ്ങളെ കാണാൻ എത്തി.

പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
“Today I visited Palghat DT Govindhapuram , Ambedkar colony ..

അവിടുത്തെ ജനങ്ങൾ വളരെ സാമ്പത്തിക ബുദ്ധിമുട്ട്

അനുഭവിക്കുന്നു…ചോർച്ചയുള്ള വീടുകളിൽ ജീവിക്കുന്നു..

എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാൻ പറ്റിയില്ല…

കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും

School, plus one,plus two students books, fees സഹായവും കുറച്ച്

ചെയ്യുവാൻ കഴിഞ്ഞു.. അവീടുത്തെ കുട്ടികളെ പഠിിപ്പിക്കുവാൻ

Sponsors കണ്ടെത്താമെന്ന് വാക്കു കൊടുത്തു…..

കുറച്ചു ആഴ്ചക്കു ശേഷം വീണ്ടും കൂടുതൽ സഹായങ്ങളുമായ്
ചെല്ലുവാൻ ആലോചിക്കുന്നു….

By….സന്തോഷ് പണ്ഡിറ്റ്”

ഒരു കലാകാരന് അവന്റെ സമൂഹത്തോടും പതിബദ്ധത വേണം. മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്‍തനാകുകയാണ് പണ്ട് നമ്മൾ കൂക്കി വിളിച്ച ഈ കലാകാരൻ

Comments are closed.