കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കരണമറിഞ്ഞാൽ പ്രേക്ഷകർ ഞെട്ടും – ചിത്രത്തിന്റെ ആദ്യ കാണികളിലൊരാൾ

0
82

ഒന്നര വർഷത്തിലധികമായി നമ്മൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണത് .കട്ടപ്പ എന്തിനാ ബാഹുബലിയെ കൊന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ കഥാസാരമായിരിക്കും ആ ചോദ്യത്തിന്റെ ഉത്തരം. ഇതേ ചോദ്യം പ്രശസ്ത വെബ്സൈറ്റ് ആയ DNA ചിത്രം കണ്ട ഒരു സെൻസർ ബോർഡ് അംഗത്തിനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമിതാണ്

 

“ബാഹുബലി 2 വിലെ ഒരു സീനോ ഡയലോഗൊ ഒന്നുപോലും കട്ട് ചെയേണ്ടി വന്നിട്ടില്ല. ആദ്യ ഭാഗത്തിനേക്കാൾ നീളമുണ്ട്‌ രണ്ടാം ഭാഗത്തിന് . ആദ്യ ഭാഗത്തേക്കാൾ മികച്ച രീതിയിലാണ് രണ്ടാം ഭാഗത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എ ബ്രിഡ്ജ് ടൂ ഫാർ, ഹാക്‌സൗ റിഡ്ജ് എന്ന ചിത്രങ്ങളിലെ യുദ്ധരംഗങ്ങളോട് കിടപിടിക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങൾ. പ്രഭാസും റാണ ദഗ്ഗുബാട്ടിയും തമ്മിലുള്ള യുദ്ധ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പരസപരം കടിച്ചു കീറാൻ നിൽക്കുന്ന സിംഹങ്ങളെ പോലെയാണ് ഇരുവരും എന്നാൽ ഏതോ ഒരു കാരണം ഇരുവരെയും അതിനു അനുവദിക്കുന്നില്ല .അതിപ്പോൾ എനിക്ക് പറയാൻ കഴിയില്ല എന്താണ് ആ കാരണമെന്നു “

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്നുള്ള ചോദ്യത്തിന് ഉത്തരമായ അദ്ദേഹം പറഞ്ഞതിങ്ങനെ ” കട്ടപ്പ ബാഹുബലിയെ എന്തിനു കൊന്നതെന്ന് അറിഞ്ഞാൽ പ്രേക്ഷകർ ഞെട്ടും .”
നാളെ ചിത്രം തീയേറ്ററുകളിലെത്തുകയാണ് . ഉത്തരങ്ങൾ നാളെ സ്പഷ്ടമാകും