21 നു ഇറങ്ങുന്ന സിനിമയുടെ റേറ്റിംഗ് ഇപ്പോൾ തന്നെ തയാറാക്കിയിരിക്കുന്ന മാധ്യമങ്ങൾ

0
373

 

മലയാളസിനിമ മികച്ച ഒരു പാതയിലാണ് കുറച്ചു നാളുകളായി സഞ്ചരിക്കുന്നത്,ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ ആണ് എന്ന് പറഞ്ഞാൽ തെറ്റില്ല,മലയാളസിനിമ പുതിയ ഉയരങ്ങൾ തേടി പറന്നുയരുമ്പോൾ ആ യാത്രയ്ക്ക് എല്ലാ വിധ പിന്തുണയുമേകി നല്ല സിനിമകളെ അന്നും ഇന്നും മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുകയാണ് ഓൺലൈൻ പ്രൊമോഷൻ വിഭാഗം,പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ ഈ മാർച്ച് മാസം 21 ആം തീയതി റിലീസ് ആകുവാൻ പോകുന്ന ബിജു മേനോൻ ചിത്രമായ രക്ഷാധികാരി ബൈജു ഒപ്പ് എന്ന പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയേറിയ ചിത്രത്തിന്റെ കാര്യത്തിൽ ഓൺലൈൻ ധർമ്മത്തിന്റെ അതിർവരമ്പുകൾ ഭേദിക്കുകയാണ് ചിലർ.
ചിത്രം പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തന്നെ മോശം റിവ്യൂ പടച്ചുവിട്ടിട്ട് അതിനൊരു റേറ്റിങ്ങും കൊടുത്ത നീചമായ പ്രവൃത്തി മലയാളസിനിമയുടെ അന്തസ്സ് തകർക്കുന്ന കാര്യമാണെന്നതിൽ സംശയമില്ല,മാത്രവുമല്ല വരാൻ പോകുന്ന ചിത്രങ്ങൾക്ക് ഒരു ഭീഷണി കൂടിയായി മാറുകയാണ് ഇത് പോലുള്ള ഹീനപ്രവൃത്തികൾ.
സത്യസന്ധമായി പ്രൊമോഷൻ ചെയ്യുന്ന മറ്റു ഓൺലൈൻ മീഡിയകൾക്കും കളങ്കം വരുന്ന ഇമ്മാതിരി തോന്ന്യാസങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു,രക്ഷാധികാരി ബൈജു എന്ന ചിത്രത്തെ നശിപ്പിക്കാൻ ഓൺലൈനിൽ പാർത്തിരിക്കുന്നവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം