2006 ലെ ആന്ധ്രാ സർക്കാരിന്റെ മികച്ച വിഷ്വൽ എഫക്ട് കോർഡിനേറ്റർക്കുള്ള അവർഡ് ലഭിച്ച ഈ നടനെ അറിയാമോ. അറിയില്ലെങ്കിൽ ഇതാണ് ഉത്തരം, ബാഹുബലിയിലെ പൽവാൽ ദേവൻ എന്ന കഥാപത്രത്തെ മികവുറ്റതാക്കിയ റാണ ദഗുബട്ടിയാണ് ഈ താരം. റാണയുടെ കുടുംബത്തിന് സിനിമയുമായി നല്ല രീതിയിൽ ബന്ധമുണ്ട് .റാണയുടെ അമ്മാവനാണ് ചലച്ചിത്ര താരം വിക്ടറി വെങ്കടേഷ്,അച്ഛൻ ദഗ്ഗുബാട്ടി സുരേഷ് ബാബു പ്രൊഡ്യൂസറാണ്.റാണാ ദഗുബട്ടി വിശ്വൽ എഫക്ട് കോർഡിനേറ്ററായി ഏതാണ്ട് പതിനെട്ടോളം ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് .അത് മാത്രമല്ല ബൊമ്മലാട്ട എന്ന കുട്ടികളുടെ ചിത്രവും റാണാ ദഗുബട്ടി പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട് ,മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശിയ അവാർഡും ബൊമ്മലാട്ടക്ക് ലഭിച്ചു
2006 ലെ മഹേഷ് ബാബു നായകനായ സെയ്നികുടു എന്ന ചിത്രത്തിലെ vfx വർക്കുകൾക്കാണ് മികച്ച വിഷ്വൽ എഫ്ഫക്റ്റ് കോർഡിനേറ്റർക്കുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചത്.സ്പിരിറ്റ് മീഡിയ എന്ന കമ്പനിയാണ് ചിത്രത്തിന്റെ VFX വർക്കുകൾ ചെയ്തത്.സ്പരിറ്റ് MEDIA റാണയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഏതാണ്ട് അഞ്ചു വർഷത്തോളം റാണയുടെ ഉടമസ്ഥതയിലായിരുന്ന കമ്പനി, പിന്നീട് 2011ൽ ലീഡർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ റാണ കമ്പനി മറ്റൊരാൾക്ക് ഹാൻഡ് ഓവർ ചെയ്യുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനും ഡിജിറ്റൽ ഇന്റർമീഡിയേറ്റും ചേർന്ന ഒരു കമ്പനിയായിരുന്നു സ്പിരിറ്റ് . അനവധി പരസ്യചിത്രങ്ങളും ഡോക്യൂമെന്ററികളും സ്പിരിറ്റിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട് .