15 Years of അൻപേ ശിവം – God is Loveഅൻപേ ശിവം ഈ അടുത്തിടെ വീണ്ടും കണ്ടു. ഒരു മൂന്നോ നാലോ വർഷത്തിനുള്ളിൽ മുൻപ് ഒരു തവണ കണ്ടിട്ടുള്ളതായിരുന്നു. ഗ്ലോറിഫൈഡ് സിനിമ എന്ന വീക്ഷണത്തിൽ കണ്ടത് കൊണ്ടാകും എനിക്ക് അന്ന് അത് ഒരു ജസ്റ്റ് വാച്ച് ആയിരുന്നു. ഇന്നു നിരന്തരമായി അമ്മയെയും കൊണ്ടുള്ള ഹോസ്പിറ്റൽ സഞ്ചാരങ്ങളിൽ പെട്ട് മനസ്സ് മുരടിച്ച എന്നെ ആ ചിത്രം കാണാൻ പ്രേരിപ്പിച്ചത് എന്നു അറിയില്ല. ഈ കാഴ്ചയിൽ കമൽ ഹസ്സൻ ഉദ്ദേശിച്ചതിന്റെ പകുതി എങ്കിലും മനസിലാക്കാൻ എനിക്കായി എന്നൊരു സന്തോഷമുണ്ട്. ഒരു പക്ഷെ ദൈവത്തിന്മേലും സൊ കോള്‍ഡ് കപട സ്വർഗത്തിന്മേലുമുള്ള ചിത്രത്തിന്റെ വീക്ഷണം അത് എടുത്തു പറയേണ്ട ഒന്നാണ്.

വ്യകതിപരമായി ഞാൻ പറയാൻ ഇഷ്ടപെടാത്ത കാര്യമാണെങ്കിലും ഇതോടൊപ്പം ഇത് ചേർക്കുന്നതിൽ എന്നിക്ക്‌ വിഷമമില്ല. നീണ്ട 8 മാസത്തെ rcc ( റീജിയണൽ കാൻസർ സെന്റർ ) യാത്രക്കിടെ ഞാൻ ഒരുപാട് പേരെ കണ്ടിരുന്നു. Rcc യുടെ പരിസരത്ത് മലേഷ്യൻ മുണ്ട് ഉടുത്തു ചിരി വരാത്ത മുഖവുമായി നിൽക്കുന്ന തമിഴന്മാരെ, ഉറക്കെ ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന രോഗിയുടെ കൂട്ടിരുപ്പുകാരെ, ഇനി നോകിയിട്ടു കാര്യമില്ല എന്ന് ഡോക്ടർ വിധിയെഴുതിയിട്ടും വീണ്ടും ഒരു താത്കാലികാശ്വാസത്തിനു വേണ്ടി ദൂരെ നാടുകളിൽ നിന്നു പോലും വരുന്ന അവശരായ രോഗികളെ, കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് വരുന്ന അമ്മമാരേ, തിരുനേൽ വേലിയുടെയും തെങ്കാശിയിലേം കന്യാകുമാരിയിലെയും പേരു പോലുമറിയാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നു വരുന്ന മലയാളം നേരെ അറിയാത്ത അക്കമാരുടെ ജല്പനങ്ങൾ അങ്ങനെ അങ്ങനെ ഒരുപാട്. ജീവിതത്തിൽ അങ്ങിങ്ങായി പല സ്ഥലത്തും ദൈവത്തെ വിളിച്ച ഞാൻ ഈ നാളുകൾ കഴിയുമ്പോൾ ചിന്തികുന്നത് ഈ ആളുകൾ ഒക്കെയുണ്ട് വേറെ പേരിലും രൂപത്തിലും ഇതേ പറഞ്ഞ ദൈവത്തെ വിളിച്ചവരാവില്ലേ ഇവർ എന്നാണ്. കരച്ചിലുകളും സങ്കടങ്ങളും അവിടെ ഒരു പുത്തരിയല്ല. അതിപ്പോ മലപുറത്ത് നിന്നുളവരായാലും കന്യാകുമാരിയിൽ നിന്നുള്ളവരായാലും. ആര് എന്ത് സങ്കടം പറഞ്ഞാലും കരഞ്ഞാലും അത് ആ ചുവരുകൾക്കുള്ളിൽ തന്നെ ഒതുങ്ങണം എന്ന് ഒരു അലിഖിത നിയമം തന്നെയുണ്ട് അവിടെ. എന്റെ ചോദ്യം ഇതാണ്. അവർ അവരുടെ കൂടുള്ളവർ ഈ വേദന അലെങ്കിൽ സങ്കടം അർഹികുനിണ്ടോ. ഞാൻ പഠിച്ച എന്റെ ഹിന്ദു മതത്തിൽ നിന്നും തന്നെ ചോദിക്കുമ്പോൾ അതിലെ വിദ്യസമ്പന്നർ ഇങ്ങനെ പറയും കർമഫലം.. ഞാൻ ഒരു atheist അല്ല എന്നാലും മറുചോദ്യം 3 മാസം പ്രായമുള്ള കുഞ്ഞു എന്ത് കർമത്തിന്റെ ഫലമാണ് അനുഭവിക്കുന്നത്. ന്യായികരിക്കാൻ എല്ലാ മതത്തിൽ പെട്ടവർക്കും ന്യായങ്ങൾ കാണും. ദൈവം അങ്ങനെയാണത്രെ പാവങ്ങളെ കൂടുതൽ കഷ്ടപെടുത്തുന്നതാണ് ടിയാന്റെ ഹോബ്ബി. രണ്ടു ദിവസം മുന്പും എഴുനേറ്റു നടക്കാൻ ത്രാണിയില്ലാത്ത, കിടന്ന കിടപ്പിൽ മലമൂത്ര വിസർജനം നടത്തുന്ന ഒരു പാലക്കാട്ടുകാരന്റെ ഉമ്മയുടെ കരച്ചിലും ഞാൻ മേല്പറഞ്ഞ ദൈവത്തിന്റെ ഹോബ്ബി കണ്ടു, എന്റെ അമ്മയുടെ വേദനയിൽ ആ ഹോബ്ബി കണ്ടുകൊണ്ടേയിരിക്കുന്നു .. Do they deserve it..?..ഒന്നുറക്കെ ചോദിച്ചു നോക്കു നിങ്ങളുടെ ദൈവത്തിനോട്….

പറഞ്ഞു വരുന്നത് അൻപേ ശിവത്തെ പറ്റിയാണ്. ചിത്രത്തിന്റെ അന്ത സത്ത ഇതാണ്. മതം എന്നതു ദൈവം എന്ന കോൺസെപ്റ്റിൻമേൽ ഭയം ഉണ്ടാകാനുള്ള മീഡിയം ആണ് എന്നാണ് . മതങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള ദൂരമാണ് പല കാര്യങ്ങൾ പറയാതെ പറഞ്ഞു കമൽ ഹാസൻ തന്റെ രചനയിലൂടെ സൂചിപ്പിക്കുന്നത്. ആരാണ് ദൈവം എന്ന ചോദ്യമാണ് അൻപേ ശിവം. നല്ല ശിവത്തിന്റെ ജീവിതം ഒരു വരച്ചു കാട്ടലാണ്. ആരാണ് നമ്മൾ എന്നതിന്റെ വരച്ചു കാട്ടൽ. അൻപേ ശിവം വ്യക്തമാകുന്ന ഒരു വലിയ പോയിന്റ്‌ ഉണ്ട്‌. വിഷമിക്കുന്നവന്റെ കണ്ണീർ ഒപ്പുന്നതാകണം മതം എന്ന് കേവലം കപട സ്വർഗത്തിലേക്കുള്ള പാത പറഞ്ഞു കൊടുകലോ ദൈവം ഭയത്തിന്റെ വിളനിലം സൃഷ്ടിക്കുന്നതോ അല്ല.

നല്ല ശിവം ഒരു കമ്മ്യൂണിസ്റ്റ്‌കാരണാണ്. കഷ്ടപെടുന്നവന്റെ കൂടെ നിൽക്കുന്നവൻ. വിഷമിക്കുന്നവന്റെ കണ്ണീർ ഒപ്പുന്നവൻ. മാനുഷികത എന്ന മൂല്യം ഉയർത്തുന്നതാകണം ഒരുവന്റെ മതം എന്ന് പറയാതെ പറയുകയാണ്‌ കമൽ ഹാസൻ നല്ല ശിവത്തിലൂടെ. തന്റെ കഥ അന്പിന് വിവരിച്ചു കൊടുക്കുന്നതിനിടയിൽ ഇങ്ങനെ പറയുന്നുണ്ട്. Jesus ഒരു messenger ആണെന്ന്. അതിനെ തുടർന്നുള്ള ന്യായികരങ്ങളിൽ നിന്നും കമൽ ഹസ്സൻ പറയാനുദ്ദേശിക്കുന്നത് ക്രിസ്തിയാനിറ്റി എന്നതു മാർക്സിസത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നാണെന്ന് ആണ്. ആ വാദത്തിലേക്ക് പൂർണമായും യോജിക്കുന്നിലെങ്കിലും പറയുന്ന പോയിന്റുകൾ വാലിഡ് ആണ് അപകടം പറ്റി കിടക്കുന്ന നല്ല ശിവത്തിനെ ശ്രുശ്രുഷിക്കുന്ന കന്യാ സ്ത്രീയിലൂടെ വ്യകതമാകുന്നത് ആ രാഷ്ട്രീയമാണ്. കരയുന്നവനെ ആശ്വസിപ്പിക്കുന്ന ഏതു പ്രസ്ഥാനമാണോ അതാണ് അവന്റെ മതം അതിപ്പോ മാർക്സിസം അയാലും ക്രിസ്ത്യാനിറ്റി ആയാലും. സിനിമ മുന്നോട്ട് വൈകുന്ന ആശയം കാലികമാണ്.

ഇങ്ങനെ പരത്തി പറയുമ്പോളും ഒരു കഥയിലൂടെ ഒരുപാട് സ്പിരിച്വൽ ഫാക്ടുകളും കമലിന്റേതായ വിശ്വാസങ്ങളും അവതരിപികുമ്പോളും അൻപേ ശിവം എന്ന സിനിമ പറയുന്ന വലിയൊരു സത്യമുണ്ട്. ” love is god “.. അത് തന്നെയാണ് അൻപേ ശിവത്തിന്റെ സോൾ. സങ്കടപെടുന്നവന്റെ കൂടെ നിൽക്കുന്ന അവനെ സംരക്ഷിക്കുന്ന ആശ്വസിപ്പിക്കുന്ന ഏതൊരുവനും ദൈവമാണ്. ജീവിതത്തിൽ ഒരു പരാജയമായിരുന്നു നല്ല ശിവം. അല്ല അവസാനത്തെ രംഗത്തിൽ ഒരുപാട് ചോദ്യങ്ങൾ എറിഞ്ഞു കൊണ്ട് നടന്നു നീങ്ങുന്ന നല്ല ശിവം….

“മുന്നും പിന്നും തെരിയാത ഒരു പയ്യനുക്കാക കണ്ണീർ വിഴുന്ത അന്ത മനസില്ലയാ. അത് താ കടവുൾ…. വാഴ്വേ തവം അൻപേ ശിവം”…..

“God is Love”

.. ദൈവത്തിനു ഇത്ര കൃത്യമായൊരു നിർവചനം വേറെയില്ല hats off കമൽ sir

 

– ജിനു അനിൽകുമാർ

Comments are closed.