15 മണിക്കൂറിൽ 40 ലക്ഷം കാഴ്ചക്കാർ, റെക്കോർഡുകൾ തകർത്തു വിവേകം!!!!15 മണിക്കൂറിൽ 40 ലക്ഷം കാഴ്ചക്കാർ അടുത്ത റെക്കോർഡിലേക്ക് വിവേകം ട്രൈലെർ. അപ്രതീക്ഷതമായി ആയിരുന്നു ഇന്നലെ വൈകിട്ട് സംവിധായകൻ ശിവ അർദ്ധരാത്രി പന്ത്രണ്ടു മണിക്ക് വിവേകത്തിന്റെ ടീസർ ഉണ്ടെന്നു ട്വിറ്ററിലൂടെ അറിയിച്ചത്. അന്നൗൺസ്‌മെന്റ് ഏറെ താമസിച്ചാണ് നടന്നതെങ്കിലും വിവേകത്തിന്റെ ട്രെയ്ലറിനെ അത് തെല്ലും ബാധിച്ച മട്ടില്ല. 12 മണിക്കൂറിൽ 20മില്യൺ കാഴ്ചക്കാരെ നേടിയ ട്രൈലെർ ഇതുവരെ 40 ലക്ഷം കാഴ്ചക്കാരെ ആണ്‌ നേടിയത് അതും വെറും 15 മണിക്കൂറിൽ.

വിവേകത്തിന്റെ തന്നെ ടീസറിന്റെ റെക്കോർഡാണ് ട്രെയിലറിന് മുന്നിൽ ഉള്ളത്. രജനികാന്തിന്റെ കബാലി നേടിയ 22 മണിക്കൂറിൽ 50 ലക്ഷം കാഴ്ചക്കാർ എന്ന റെക്കോർഡിനെയാണ് വിവേകത്തിന്റെ ഇതിനു മുന്നേ ഇറങ്ങിയ ടീസർ 21 മണിക്കൂർ കൊണ്ട് തകർത്തത്. ഇപ്പോഴത്തെ ട്രെയ്ലറിന്റെ വ്യൂ കൗണ്ട് നോക്കുകയാണെങ്കിൽ അനായാസം ആ റെക്കോർഡ് ട്രൈലെർ മറികടക്കുമെന്നാണ് തോന്നുനത്. വിവേകത്തിൽ വിവേക് ഒബ്‌റോയ് അക്ഷര ഹസ്സൻ കാജൽ അഗർവാൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ഇന്റർപോൾ ഓഫീസർ ആയി ആണ്‌ ചിത്രത്തിൽ അജിത്‌ വേഷമിടുന്നത്. ഓഗസ്റ്റ്‌ 24 നു വിവേകം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

Comments are closed.