ഒന്നര മില്യൺ കാഴ്ചക്കാരുമായി തിളങ്ങി ട്വൽത്ത് മാൻ ട്രൈലെർ

0
2333

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ട്വൽത്ത് മാനി’ന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.ഒന്നര മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രൈലെറിനു ഇത് വരെയായി ലഭിച്ചത്

അനുശ്രീ, അദിതി രവി, ലിയോണ, സൈജു കുറുപ്പ്, വീണ നന്ദകുമാർ, ശിവദ നായർ, ഉണ്ണി മുകുന്ദൻ, അനു മോഹൻ, അനു സിത്താര, പ്രിയങ്ക നായർ, രാഹുൽ മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരൂമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.