ദൃശ്യം രണ്ടി’ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്ത്ത്മാൻ എത്തുക.ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഈ മാസം ഇരുപതിനാണ് ചിത്രം റീലീസ് ചെയ്യുക.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്. എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. നിഗൂഢതകൾ നിറഞ്ഞ ചിത്രത്തിന്റെ പ്രോമോ ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.