വീണ്ടും ജീത്തു ജോസഫ് മോഹൻലാൽ ടീം!!ട്വൽത്ത് മാൻ ട്രൈലെർ!!

0
1134

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ട്വല്‍ത്ത് മാനി’ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളത്തിനയെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ദൃശ്യം, ദൃശ്യം 2 എന്നി സിനിമകൾക്ക് ശേഷമാണു മോഹൻലാൽ ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്നത്. മൂന്നാം തവണയും ഒരു ത്രില്ലർ ചിത്രത്തിലൂടെയാണ് അവർ ഒന്നിക്കുന്നത്.

മെയ് 20ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.