പണ്ട്രണ്ടിലെ പുതിയ ഗാനം പുറത്ത്!!

0
161

ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘പന്ത്രണ്ട് ‘. ജൂൺ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റീലീസിനെത്തും.

സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.ചിത്രത്തിലെ പുതിയ ഗാനം ഇപ്പൊൾ പുറത്ത് വന്നിട്ടുണ്ട്.