10000 ഷോകൾ പിന്നിട്ട് ഉണ്ട !! ഗ്രോസ് മുപ്പതു കോടി…ഉണ്ട എന്ന മമ്മൂട്ടി ചിത്രം തീയേറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി മുന്നേറുകയാണ്. കേരളത്തിൽ നിന്നൊരു സംഘം പോലീസുകാർ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള ഛത്തിസ്ഗഡിലേക്ക് ഇലക്ഷന് ഡ്യുട്ടിക്ക് പോകുന്ന കഥയാണ് ചിത്രം പറയുന്നത്. കേരളടീരത്തിലും കർണാടകയിലും ഛത്തിസ്ഗഡിലുമായി ആയിരുന്നു ഷൂട്ടിംഗ്. യഥാർഥത്തിൽ മാവോയിസ്റ് സാനിധ്യം ഉള്ള ബസ്തർ വനമേഖലയിൽ ആയിരുന്നു ചിത്രത്തിന്റെ ഛത്തീസ്ഗഡിലെ ഷൂട്ട്.ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകൻ ശക്തമായ നിലപാടുകൾ പറയുന്ന സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനോടൊന്നു മികച്ചു നിന്നു. മമ്മൂട്ടി അവതരിപ്പിച്ച മണി സാർ എന്ന കഥാപാത്രം സമീപകാലത്തു മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്..

ചിത്രം ഇപ്പോൾ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും നൂറിനടുപ്പിച്ചു സെന്ററുകളിൽ ചിത്രം തുടരുന്നുണ്ട്. പതിനായിരത്തിനു മുകളിൽ ഷോകൾ ചിത്രം കടന്നു കഴിഞ്ഞു. മുപ്പതു കോടി രൂപ ചിത്രം നേടിയതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. റിപോർട്ടുകൾ സത്യമെങ്കിൽ മേക്കിങ് കോസ്റ്റിന്റെ ഇരട്ടിക്കപ്പുറമാണിത്. എട്ടു കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്

പേര് അനൗൺസ് ചെയ്യപ്പെട്ടത് മുതൽ തന്നെ ഉണ്ട ശ്രദ്ധ നേടിയിരുന്നു. പേരിനെ ട്രോളികൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും എല്ലാം ചിത്രത്തിന് പബ്ലിസിറ്റി നൽകി.സിനിമക്ക് റി ഹൈപ് സൃഷ്ടിക്കാൻ കഴിഞ്ഞതിൽ ആ ട്രോളുകൾക്കും പങ്കുണ്ട്. കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഗോകുലൻ, ലുക്മാൻ, സംവിധായകന്‍ രഞ്ജിത്ത് എന്നിവരാണ് മറ്റുള്ള വേഷങ്ങളിൽ എത്തുന്നത്…

Comments are closed.