ഹിമാലയത്തിലെ കശ്മലൻ റിവ്യൂ – രണ്ടു മണിക്കൂറിന്റെ അൺലിമിറ്റഡ് ചിരി

0
218

കേരളക്കരയിൽ ഇന്ന് റിലീസിന് എത്തിയ മലയാള ചിത്രമാണ് ഹിമാലയത്തിലെ കഷ്മലൻ .
ഒരു ലോഡ് മണ്ടന്മാരുടെ കഥ എന്ന ടാഗ് ലൈനുമായി ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഹിമാലയത്തിലെ കശ്‌മലൻ. അഭിരാം സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ 53 പുതുമുഖങ്ങൾ ആണ് അണിനിരന്നത് . നന്ദു മോഹൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം കൈകാര്യം ചെയ്തിരിക്കുന്നത് ഓവർ ദി മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ നന്ദു മോഹൻ, അഭിരാം സുരേഷ് ഉണ്ണിത്താൻ, ആനന്ദ് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ്.

ഒരു ലോഡ് മണ്ടന്മാരുടെ കഥ എന്ന ടാഗ് ലൈനുമായി എത്തിയ ചിത്രത്തിന്റെ പേരും കേട്ടാൽ തന്നെ ചിരി ഉണർത്തുന്ന ചിത്രമായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് ചിത്രത്തിന് ടിക്കറ്റ്‌ എടുത്തത് . പ്രതിക്ഷ ആസ്ഥാനത്ത് ആയില്ല എന്നു നിസംശയം പറയാം. പടത്തിൽ കാര്യമായ കഥാതന്തു ഒന്നും ഇല്ലെങ്കിലും സിറ്റുവേഷൻ ഹ്യൂമൗറുകളും കോമഡി എലെമെന്റ്സും കൊണ്ട് സമൃധമാണ്. ഒരു ചെറുപ്പക്കാരൻ ചെന്ന് പെടുന്ന പ്രശ്നം തീർപ്പാക്കാൻ ഒരു കുറെ സുഹൃത്തുക്കൾ ശ്രമിക്കുകയും അവരുടെ മണ്ടത്തരങ്ങൾ ആ പ്രശ്നത്തെ കൂടുതൽ വഷളാക്കി ഒരു ഗ്രാമത്തിന്റെ മൊത്തം പ്രശ്നമാക്കി മാറ്റുകയും ചെയ്യുന്നതാണ് ചിത്രം പരാർശിക്കുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി ഒരു പുതുമുഖ സംവിധായകന്റെ ഈ സിനിമ സംരംഭം തികച്ചും കൈയടി അർഹിക്കുന്നവയാണ്. കേട്ട് പഴകിയ കഥ തന്തു ആണെങ്കിലും നന്ദു മോഹന്റെ തിരക്കഥയ്ക്ക് ആവർത്തന വിരസത എന്നതിൽ നിന്ന് കരകേറ്റാൻ സാധിച്ചുവെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. കോമഡി എലെമെന്റ്സുകൾ നിറഞ്ഞ ഒരു പക്കാ എന്റർടൈന്മെന്റ് ചിത്രമാണ് ഹിമാലയത്തിലെകഷ്മലൻ എന്ന് നമുക്ക് പറയാൻ കഴിയും. സിറ്റുവേഷൻ കോമഡികൾ ചിത്രത്തിന്റെ മാറ്റ് കൂട്ടാൻ സഹായകമായി. കഥാസന്ദർഭങ്ങളിലെ ലോജിക്കിന് പുറകെ പോകാതെ പരിസരം മറന്നു ചിരിക്കാനുള്ള മരുന്നാണ് സംവിധായകനും രചയിതാവും ചേർന്ന് ഈ ചിത്രം വഴി പ്രേക്ഷകന് നൽകുന്നത്.


പുതുമുഖങ്ങൾ ആണ് അഭിനയിച്ചതെങ്കിലും അവരുടെ പ്രകടനങ്ങൾ എല്ലാം തന്നെ മുഴച്ചു നിൽക്കുന്നു. മികച്ച അഭിനയവും നർമ്മവുമാണ് താരങ്ങൾ സമ്മാനിച്ചത് കൂടാതെ അഭിനയതകൾ തമ്മിൽ അസാധ്യ കെമിസ്ട്രി സൃഷ്ട്ടിക്കാനും സാധിച്ചു . പ്രധാന വേഷം അവതരിപ്പിച്ച ജിൻസ് പ്രഭാകർ തന്റെ രംഗങ്ങൾ മികവുറ്റതാക്കി ചിത്രത്തിലെ മറ്റു മണ്ടൻ കഥാപാത്രങ്ങളെ പകർന്നാടിയ അനൂപ് രമേശ്,ഹിമ ശങ്കർ, ശീമാട്ടി, ധീരജ് ഡെന്നി, ആനന്ദ് മന്മഥൻ, ചന്ദു നായർ, രാഹുൽ നായർ എന്നിവരും മികച്ച പ്രകടനം തന്നെ നൽകി . ജെമിൻ ജോം അയ്യനേത്തിന്റെ ക്യാമറ കണ്ണുകളിലൂടെ ഒരുക്കിയ മികച്ച ദൃശ്യങ്ങൾക്ക് ഒഴുക്കും നല്ല ഡ്രാമയും നിലനിർത്തുന്ന എഡിറ്റിംഗ് നൽകാൻ അരവിന്ദ് ഗോപാൽ, രാമു രവീന്ദ്രൻ എന്നിവർക്ക്‌ സാധിച്ചു.
ചിത്രത്തിന് ബാക്ക് ഗ്രൗണ്ട് സ്കോർ ഒരുക്കിയ സംഗീതവും ഒരുക്കിയ അരവിന്ദ് ചന്ദ്രശേഖർ ഒരുക്കിയ നന്നായി തന്നെ ചെയ്തുവെന്ന് പറയാം.

വലിയ താരങ്ങളില്ല, വലിയ ആർഭാടങ്ങളും അകെ ഉള്ളത് രണ്ടു മണിക്കൂർ നന്നായി ചിരിപ്പിക്കും എന്നുള്ള ഗ്യാരണ്ടി ആണ്. അത് ഇഷ്ടമുള്ളവർ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ കഷ്മലന്. പൊള്ളവാദങ്ങൾ ഇല്ലാതെ ഒരു കൊച്ചു നല്ല ചിത്രം …നവാഗതരെ ഇതിലെ ഇതിലെ