സ്വപ്നം കാണുന്നതിലും അപ്പുറമാണ് !! എന്റെ കിളി പോകാതിരിക്കാൻ പ്രാർത്ഥിക്കണം – സംസ്ഥാന അവാർഡ് വാങ്ങിയ ശേഷം ജോജു വൈറൽ വീഡിയോ

0
70

ഒരു ജൂനിയർ ആര്ടിസ്റ് ആയി എത്തി നായകനായും നിർമ്മാതാവായും എല്ലാം സിനിമ ലോകത്ത് സജീവമായ ഒരാളാണ് ജോജു ജോർജ്. കഷ്ടപ്പാടുകളുടെ കാലത്തു നിന്നും ജീവിതത്തിലേക്കു പതിയ കൈപിടിച്ചു കയറുന്ന ജോജുവിനെ പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. സിനിമ എന്ന സ്വപ്നത്തെ ജീവ ശ്വാസമാക്കി മുന്നോട്ട് നീങ്ങിയ ഈ മനുഷ്യൻ തന്റെ ലക്ഷ്യത്തിലെത്താൻ എടുത്തത് 20 വര്ഷത്തിലധികമാണ്.

ഇക്കുറി സംസ്ഥാന ഫിലിം അവാർഡുകളിൽ ജോജു ജോർജിനു മികച്ച സഹ നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ജോജുവിന്‌ അവാർഡ് ലഭിച്ചത്.സംസ്ഥാന ഫിലിം അവാർഡുകൾ ജേതാക്കൾക്ക് കേരള സർക്കാർ സമർപ്പിച്ചത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിലാണ്. ജോജുവും മികച്ച നടന്മാരായി തിരഞ്ഞെടുത്ത ജയസൂര്യയും, സൗബിനുമെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. അവാർഡ് ഏറ്റു വാങ്ങിയ ശേഷം ഒരു പാട്ട് കൂടെ പാടി കൈയടി നേടിയിരുന്നു ജോജു

ഹർഷാരവത്തോടെ ആണ് പാട്ടിനു ശേഷമുള്ള ജോജുവിന്റ ഓരോ വാക്കുകളും ആരാധകർ വരവേറ്റത്. പാട്ടും കഴിഞ്ഞു വേദിയിൽ നിന്ന് പുറത്തു വരുന്നതിനു മുൻപ് ജോജു പറഞ്ഞതിങ്ങനെ ” സ്വപ്നം കണ്ടതിലും അപ്പുറമാണ് നടക്കുന്നത്. എന്റെ കിളി പോകാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കുക “. ജോജു വേദിയിൽ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ കാണാം