സൂക്ഷിച്ചു നോക്കണ്ട അത് വിജയരാഘവൻ തന്നെയാണ് !!ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് കോമെഡി, വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടക്കുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. പ്രിത്വിരാജിനെ നായകനാക്കി ബ്രതെഴ്സ് ഡേ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് ഷാജോൺ ഇപ്പോൾ. ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. പൃഥ്വിരാജ് സുകുമാരന്‍ ലൂസിഫറിന് ശേഷം വെള്ളിത്തിരയിലെത്തുന്ന ബ്രദേഴ്സ് ഡേ ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പൃത്വിയുടെ സമീപകാല ചിത്രങ്ങളിൽ നിന്ന് വേറിട്ട ഒന്നായിരിക്കും സിനിമയെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.ചിത്രത്തിന്റെ സ്റ്റില്ലുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പുറത്തു വന്നിരിക്കുകയാണ്.കൂട്ടത്തിൽ ഒരു സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . കാരണം എന്താണെന്നല്ലേ

അതിനു കാരണം സ്റ്റീലിലെ ഒരാളാണ്. ആരാണെന്നല്ലേ ഫ്രീക് ലുക്കിൽ ചെറുപ്പക്കാരനെ പോലെ തോന്നിക്കുന്ന വിജയരാഘവൻ ആണത്. സ്റ്റീലിലെ വിജയരാഘവന്റെ ലുക്ക് കണ്ടു മൂക്കത്തു വിരൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ. സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാൻ തന്നെയാണ് വിജയരാഘവൻ എന്നൊക്കെ ട്രോളുകൾ സ്റ്റിൽ ബേസ് ചെയ്തു സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.അറുപത്തിയേഴ്‌ വയസുണ്ട് വിജയരാഘവന് , ഇന്നും ഏതു വേഷവും ഇവിടെ ഭദ്രം തന്നെയാണ്

Comments are closed.