സുരാജ് നിങ്ങൾ ആളൊരു മാന്യൻ ആണെന്നാ വിചാരിച്ചേ.. ആളെ വടിയാകുന്ന പരിപാടി കാണിക്കരുത്ഗംഭീര പ്രകടനങ്ങളുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. അടുത്ത കാലത്തായി അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങൾ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം നായകനാക്കിയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രകടനം നടത്തുകയാണ്. അദ്ദേഹത്തിനെ കുറിച്ചു ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. കുറിപ്പിങ്ങനെ

മിസ്റ്റർ Suraj Venjaramooduj, താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്‌. ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്‌. നിങ്ങളെ വിശ്വസിച്ച്‌ ഓരോന്ന് പറഞ്ഞേച്ച്‌ ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത്‌ വല്ലതും അറിയണോ? ആദ്യം ഫൈനൽസ്‌ സിനിമയ്ക്ക്‌ കയറി നിങ്ങടെ പ്രകടനം കണ്ട്‌ വണ്ടറടിച്ച്‌ സുഹൃത്തുക്കളോട്‌ പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്. അതുകഴിഞ്ഞ്‌ എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ്‌ അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത്‌ കണ്ടപ്പൊ പറഞ്ഞത്‌ വീണ്ടും തിരുത്തിപ്പറഞ്ഞു. മറ്റതല്ല, ഇതാണു ബെസ്റ്റ്‌ ദേ ഇപ്പൊ ആൻഡ്രോയ്ഡ്‌ കുഞ്ഞപ്പൻ. കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ സൗബിൻ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത്‌ വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച്‌ വയസുള്ളത്‌ ആൾക്കാരറിയാതിരിക്കാൻ?

സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ?ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല.. .പിന്നേം മണ്ടനാക്കാനല്ലേ മാണ്ട ആ ഐഡിയ മനസിലിരിക്കട്ടെ…നമിച്ചാശാനേ

Comments are closed.