സീരിയലുകളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു അമ്പിളി ദേവി…

0
335

നടിയും നർത്തകിയുമായ അമ്പിളി ദേവിയുടെ രണ്ടാം വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു.നടൻ ജയൻ ആദിത്യനാണ് അമ്പിളി ദേവിയെ വിവാഹം ചെയ്തത്. ഒരുവരും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരും ഇപ്പോൾ ഒരു സീരിയലിൽ ഒരുമിച്ചു വേഷമിടുന്നവരുമാണ്. ഇരുവരുടെ വീട്ടുകാർ നിശിചയിച്ചു നടത്തിയ വിവാഹമാണിത്. ജനുവരി 25 നു ആയിരുന്നു ജയൻ ആദിത്യനുമായി ഉള്ള അമ്പിളിയുടെ വിവാഹം..

ഇപ്പോൾ അമ്പിളി മൂന്നര മാസം ഗർഭിണിയാണ്. അതിന്റെ ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം മിനി സ്‌ക്രീനിൽ നിന്ന് മാറി നില്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് അമ്പിളി. മഴവിൽ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി അഭിനയിക്കുന്നത്. തനിക്ക് പകരം മറ്റൊരാൾ ആ കഥാപാത്രത്തിനെ അവതരിപ്പിക്കുമെന്നും ആ വേഷത്തിൽ അഭിനയിക്കുന്ന നടിയെ സ്വീകരിക്കണമെന്നും അമ്പിളി ഫേസ്ബുക്കിൽ പ്രേക്ഷകരോട് ആവശ്യപ്പെട്ടു..

സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്നും അമ്പിളി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയപ്പോൾ വേറെ മാര്ഗങ്ങൾ ഒന്നും നേരിൽ കാണാത്തതു കൊണ്ടാണ് മാറിനിൽകുന്നത്,എന്നാൽ ഇത് താൽക്കാലികമായിരിക്കും അമ്പിളി പറയുന്നു..