സിനിമ വഴികൾ മാറ്റാനോ, സിനിമയിൽ നിന്നൊരു ബ്രേക്ക്‌ എടുക്കാനോ ആഗ്രഹിക്കുന്നു : മോഹന്‍ലാല്‍മലയാള സിനിമയുടെ സ്വന്തം ലാലേട്ടൻ ഏറെ ത്രില്ലിലാണ് അടുത്തു വരാൻ പോകുന്ന രണ്ട് വലിയ പ്രൊജെക്ടുകൾ ഒടിയനും രണ്ടാമൂഴവും നൽകുന്ന പ്രതീക്ഷകൾ, പ്രണവിന്‍റെ സിനിമ പ്രവേശനം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ, അദ്ദേഹം ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. മൂന്ന് ദശാബ്ദം നീളുന്ന സിനിമ ജീവിതത്തിന്റെ കാര്യം പറയുന്നതിനിടയിൽ അദ്ദേഹം ഇനി തിരഞ്ഞെടുക്കുന്ന സിനിമ വഴികൾ മാറ്റാനോ സിനിമയിൽ നിന്നൊരു ബ്രേക്ക്‌ എടുക്കാനോ ആഗ്രഹിക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

“എല്ലാവരുടെയും ജീവിതത്തിൽ ഒരു ഘട്ടത്തിൽ ഈ ടേണിങ് പോയിന്റിൽ എത്തി ചേരും, അയാളുടെ ഇതുവരെയുള്ള ജീവിതയാത്ര എന്തായിരുന്നു എന്നുള്ള ആലോചന, അയാളെ അടുത്ത ഏതു പാതയാണ് സ്വീകരിക്കേണ്ടത് എന്ന് ആലോചിപ്പിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയ നിമിഷം ഇതാണോ?.. ഇതിനപ്പുറം ഒന്നുമില്ലെ? അടുത്തു എന്താണ് എന്നുള്ള ചിന്തകൾ എന്നിൽ നിറയുന്നുണ്ട് ഇപ്പോൾ. മൂന്നു പതിറ്റാണ്ടുകളിൽ ഏറെയായി ഞാൻ അഭിനയം തുടങ്ങിയിട്ട്. എപ്പോഴും പൊയ്ക്കൊണ്ടിരുന്ന പാതകളിൽ നിന്നൊരു മാറ്റം അനിവാര്യമാണെന്ന് തോന്നിപോകുന്നു. നോക്കാം ആ ചിന്തകൾ എന്നെ എവിടെ എത്തിക്കുമെന്ന് “

സിനിമകളുടെ എണ്ണം കുറച്ചതിനെ പറ്റിയുള്ള ചോദ്യത്തിന്‍റെ മറുപടിയായി ആണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Comments are closed.