സര്‍ജറിയ്ക്ക് ശേഷം ആദ്യമായി ക്യമാറയ്ക്ക് മുന്നില്‍ ശരണ്യ – വീഡിയോ കാണാം

0
420

ബ്രെയിൻ ട്യൂമർ പിടിപെട്ടു ഏഴാം തവണയും ശസ്തക്രിയക്ക് വിധേയയായ നടി ശരണ്യയുടെ അവസ്ഥ നമ്മൾ എല്ലാവരും അറിഞ്ഞതാണ്. 2012 മുതൽ പല തവണ ആവർത്തിച്ച് വന്ന അസുഖം ശരണ്യയുടെ ആരോഗ്യത്തിനെ തന്നെ തകർത്തിരിക്കുകയാണ്. ശരണ്യയ്ക്ക് സഹായം ആവശ്യപ്പെട്ടു നടി സീമ ജെ നായർ നേരത്തെ ഫേസ്ബുക് ലൈവിൽ വന്നിരുന്നു . ആവശ്യത്തിന് പണം കണ്ടെത്താൻ നിവർത്തിയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തിനെ സഹായിക്കാൻ ഉള്ള വിവരങ്ങളും സീമ വിഡിയോയിലൂടെ നൽകി. ചിത്രാ ആശുപത്രിയിൽ ഏഴാമത്തെ ശസ്ത്രക്രിയ അടുത്തിടെ കഴിഞ്ഞിരുന്നു.

ഏഴാം തവണത്തെ സർജറിക്ക് ശേഷം ശരണ്യ ഇപ്പോൾ ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സീമ ജി നായരും ഒപ്പമുണ്ട്. വനിത ഓണ്ലൈനിന്റെ വീഡിയോയിലാണ് ശരണ്യ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ശാരീരികമായ പരിമിതികൾ മൂലം ശരണ്യ ബെഡിൽ വിശ്രമിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യ ഇപ്പോൾ. പൂർണമായും തളർന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടർ ചികിത്സയിൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുമെങ്കിലും രോഗം ആവർത്തിക്കില്ല എന്നു ഡോക്ടർമാർ ഉറപ്പു പറഞ്ഞിട്ടില്ല

‘ആദ്യമാദ്യം ഓപ്പറേഷൻ സമയത്ത് പലരും സഹായിച്ചിരുന്നു. വീണ്ടും വീണ്ടും രോഗം വരുമ്പോൾ എന്തുചെയ്യാനാണ്. സഹായം ചോദിച്ചപ്പോൾ പലരും മുഖം കറുപ്പിച്ചു. ചിലർ പണം നൽകി. നിവൃത്തിയില്ലാതെയാണ് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. 50000 രൂപയെങ്കിലും കിട്ടിയാൽ മതിയെന്നേ അന്നു ചിന്തിച്ചുള്ളൂ. പക്ഷേ, വിഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ഓപ്പറേഷനുള്ള പണം ശരണ്യയുടെ അക്കൗണ്ടിലെത്തി’ സീമ ജി നായർ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ