ലംബോർഗിനി സ്വന്തമാക്കി എന്നറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് ഈ താരം.. പ്രിത്വി പറയുന്നുസമൂഹ മാധ്യമങ്ങളിൽ സജീവമാണ് പ്രിത്വിരാജും ഭാര്യ സുപ്രിയയും. ഇൻസ്റ്റാഗ്രാമിൽ ഇടുന്ന ഫോട്ടോകൾക്കും പോസ്റ്റുകൾക്കും വരുന്ന കമന്റുകൾക്കും മറ്റും കഴിയുന്നതിലും വേഗത്തിൽ ഇരുവരും മറുപടികൾ നൽകാറുമുണ്ട്. ട്രോളുകൾ പങ്കു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കു വയ്ക്കുന്ന കാര്യത്തിലും ഇരുവരും മടി കാണിക്കാറില്ല. തന്നെ ട്രോളിയുള്ള പോസ്റ്റുകളും പ്രിത്വി ഷെയർ ചെയ്യാറുണ്ട്

ഒരു പ്രോഗ്രാമിനിടെ പ്രിത്വിയോട് ഒരു ആരാധിക ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാര്‍ പ്രേമിയായ സഹോദരനു വേണ്ടി, പൃഥ്വിരാജിന്റെ പുതിയ ലംബോർഗിനിയിൽ ഒരു റൈഡ് തരാമോ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്.’ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞ മറുപടി.

ലംബോർഗിനി വാങ്ങിയപ്പോൾ അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് ആരെന്നും പ്രിത്വി പറയുകയുണ്ടായി. യുവനടൻ കാളിദാസ് ജയറാം ആണ് അതെന്നു പ്രിത്വി പറയുന്നു. വണ്ടി കാണാൻ വരുന്നുണ്ട് എന്നും കാളിദാസ് സൂചിപ്പിച്ചതായി പ്രിത്വി പറയുകയുണ്ടായി. ലംബോർഗിനി എത്ര വേഗത്തിൽ ഓടിച്ചിട്ടുണ്ട് എന്നും പ്രിത്വിയോട് ചോദ്യം വന്നിരുന്നു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ കൊണ്ട് ഒരു ഓട്ടോയിൽ വീട്ടിൽ എത്തുന്ന സ്പീഡിൽ മാത്രമേ പോകാൻ കഴിഞ്ഞിട്ടുള്ളു എന്ന് പ്രിത്വി പറഞ്ഞു

എന്നോടെന്നല്ല ഒരു സ്ത്രീയോടും അത്തരത്തില്‍ മോശമായി സംസാരിക്കരുത് !!! വിവാദങ്ങളോട് അമൃത സുരേഷ്

Posted by Ginger Media Entertainments on Thursday, September 12, 2019

ലംബോർഗിനി സ്വന്തമാക്കി എന്നറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് ഈ താരം.. പ്രിത്വി പറയുന്നു

Comments are closed.