സത്യൻ അന്തിക്കാട് ഇക്ബാൽ കുറ്റിപ്പുറം ചിത്രത്തിൽ മമ്മൂട്ടി നായകൻഒരേ റൂട്ടിൽ പോകുന്ന ബസുകൾ എന്നെല്ലാം കളിയാക്കലുകൾ ഉണ്ടെങ്കിലും ആ കളിയാക്കുന്നവർ പോലും സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആസ്വദിക്കാത്തവർ ആയിരിക്കില്ല. നന്മയുടെ സ്നേഹത്തിന്റെ കഥകൾ പറയാൻ ആ മനുഷ്യന് മിടുക്ക് ഏറെയാണ്. സത്യൻ അന്തിക്കാടിന് അങ്ങനെ ന്യൂ ജെനറേഷൻ ഓൾഡ് ജെനറേഷൻ എന്നില്ല, നല്ല സിനിമ മാത്രമേ ഉള്ളു. അവസാനം പുറത്തിറങ്ങിയ ഞാൻ പ്രകാശനും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോളിതാ പുതിയൊരു വാർത്ത, വര്ഷങ്ങളുടെ ഗ്യാപ്പിനു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കാൻ സാധ്യത തെളിയുന്നു എന്നതാണ് ആ വാർത്ത


21 വർഷങ്ങൾക്ക് മുൻപാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. ഒരാൾ മാത്രം എന്ന ചിത്രമായിരുന്നു അത്. അറബിക്കഥ, ഫോര്‍ ദ പീപ്പിള്‍, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്. ഇന്ത്യൻ പ്രണയ കഥ, ജോമോന്റെ സുവിശേഷങ്ങൾ പോലുള്ള സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയത് ഇഖ്‌ബാൽ കുറ്റിപ്പുറമാണ്

ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് തന്റെ അടുത്ത ചിത്രം ആലോചിക്കുന്നതെന്ന് കതിര്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്ത വേദിയിൽ വച്ചാണ് സത്യൻ അന്തിക്കാട് പറഞ്ഞത്

Comments are closed.