സഞ്ജയ് ദത്തായി രൺവീർ കപൂർ – സഞ്ജുവിന്റെ കിടുകാച്ചി ട്രൈലെർ എത്തിബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ എത്തി. ആദ്യമിറങ്ങിയ ടീസറുകൾക്കും പോസ്റ്ററുകൾക്കും ശേഷം എത്തിയ ട്രെയിലറിന് ഇപ്പോൾ ഗംഭീര അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ എങ്ങും ലഭിക്കുന്നത്. രൺവീർ കപൂർ ആണ് സഞ്ജയ് ദത്ത് ആ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നത്

സഞ്ജയ് ദത്തിന്റെ കൗമാരം മുതൽ ഇപ്പോഴുള്ള ജീവിതം വരെ ചിത്രം പറയുന്നു. 3 ഇഡിയറ്റ്സ് പോലുള്ള വമ്പൻ ഹിറ്റുകൾ സംവിധാനം ചെയ്ത രാജ്‌കുമാർ ഹിരാനിയാണ് ചിത്രത്തിന്റെ സംവിധായകൻ.

മദ്യവും ലഹരിയും പ്രശ്നങ്ങളും നിറഞ്ഞു നിന്ന ആ ജീവിതത്തെ സത്യസന്ധമായി പകർത്തുകയാണ് സഞ്ജയ് ദത്തിന്റെ ഉറ്റ ചങ്ങാതി കൂടെയായ സംവിധായകൻ. രാജ്‌കുമാർ ഹിരാനിയൊന്നിച്ചു മുന്നാഭായ് mbbs, ലഗേ രഹോ മുന്നാഭായ് എന്നി ഹിറ്റ് ചിത്രങ്ങൾ സഞ്ജയ് ചെയ്തിട്ടുണ്ട്

Comments are closed.