സംവിധായകൻ നിർദ്ദേശിച്ചിട്ടും ഡ്യൂപ്പിനെ ഉപയോഗിക്കാതെ അതി സാഹസിക രംഗങ്ങളിൽ പ്രണവ് മോഹൻലാൽ,

0
85

പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനോടകം തലകെട്ടുകളിൽ ഇടം നേടിരുന്നു. ഹൈദരാബാദിലും കൊച്ചിയിലും ബാംഗ്ലൂറിലുമായാണ് ആദി ഭൂരിഭാഗവും ചിത്രികരിച്ചത്. ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞാഴ്ച പൂർത്തിയാക്കി.ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടയില്‍ പ്രണവിന് കൈക്ക് പരിക്കേറ്റിരുന്നു. ഗ്ലാസ് തകര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.അതോടെ കുറച്ച് നാൾ ചിത്രീകരണം നീട്ടി വച്ചതിന് ശേഷമാണ് ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഏറെ നാളത്തെ പാർക്കർ പരിശീലനം അഭ്യസിച്ചതിനു ശേഷമാണ് ആദിയിലെ കഥാപാത്രം പ്രണവ് ചെയ്തതെന്ന് ഇതിനോടകം നാം അറിഞ്ഞതാണ്. ഏറെ അപകടകരമായ രംഗങ്ങൾ പ്രണവ് സ്വയം ചെയ്യുകയായിരുന്നു. ഒരു സാഹസിക രംഗങ്ങളിൽ പോലും അദ്ദേഹം ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. താരരാജാവായ അച്ഛനെ പോലെ തന്നെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി എന്ത് സാഹസവും കാട്ടുന്ന വ്യക്തിയാണ് പ്രണവ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് പ്രണവ് ചാടുന്ന രംഗം അഞ്ച് തവണ റിഹേഴ്സൽ നടത്തിയെങ്കിലും ശരിയായില്ല. സിനിമയിലെ ഏറ്റുവും സാഹസികത നിറഞ്ഞ രംഗമായിരുന്നു ഇത്. ഏറെ തവണ ചെയ്തിട്ടും ശരിയാകാത്തതുകൊണ്ട് ഈ രംഗം പിന്നീട് ചിത്രീകരിക്കാമെന്നും ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നും സംവിധായകന്‍ പറയുകയുണ്ടായി. എന്നാൽ ആ രംഗം താൻ ഇന്ന് തന്നെ ചെയ്യുമെന്ന പ്രണവ് ശക്തമായി വാശിപിടിച്ചു. തൊട്ട് അടുത്ത ഷോട്ടിൽ പ്രണവ് വളരെ ഭംഗിയായി തന്നെ ഏറെ സാഹസികത നിറഞ്ഞ ആ ഷോട്ട് പൂർത്തിയാക്കി. പ്രശസ്ത ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ ഗേൽസ് കോൺസിൽ ആണ് ആദിയിലെ സംഘടനാ രംഗങ്ങൾക്ക് പിന്നിൽ . ഹോളിവുഡ് ചിത്രങ്ങളായ ഡിസ്ട്രിക്റ്റ് 13,ടേക്കൺ, ട്രാൻസ്പോർട്ടർ എന്നീ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയത് ഇദ്ദേഹമാണ്.

ആക്ഷൻ, ഫാമിലി ജേർണറിൽ പെട്ട ഈ ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ആണ് ഹൈ ലൈറ്റ്. പുലിമുരുകനിലെ ഡാഡിഗിരിജ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ജഗപതി ബാബു വീണ്ടും മലയാളത്തിൽ വില്ലനായി എത്തുന്നത് ആദിയിലാണ്. അനുശ്രീ, ലെന , അതിഥി രവി, ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി ആദി ജനുവരി 26ന് എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.