ഷൈൻ നിഗം ജോബി തർക്കം അവസാനിച്ചു .. വെയിൽ സിനിമയുടെ ചിത്രീകരണം തുടരുമെന്ന് ഷെയിൻഅടുത്തിടെ മലയാളി സിനിമ പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ വിഷയമാണ് ഷെയിൻ നിഗം ജോബി ജോർജ് തർക്കം . മുൻനിര താരമായ ഷെയിനും മലയാളത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളുമായ ജോബി ജോർജും തമ്മിലുള്ള തർക്കം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി. ജോബി നിർമ്മിച്ച് ഷെയിൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം വെയിലിന്റെ ഷൂട്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ചിത്രത്തിലെ ലുക്കിൽ നിന്നും വിഭിന്നമായി മുടി മുറിച്ചതിനെ ചൊല്ലിയാണ് ജോബിയും ഷെയിനും തമ്മിൽ ഫോണിൽ വാക്കേറ്റം നടക്കുന്നതും , പിന്നീട് ഷെയിനീ വിഷയം സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്നതും . ജോബി ജോർജ് അയച്ച വോയിസ് മെസ്സേജ് അടക്കമാണ് ഷെയിൻ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത് . തൊട്ട് പിന്നാലെ മറുപടിയുമായി ജോബിയും എത്തി

ഇപ്പോളിതാ ഇരുവർക്കുമിടയിൽ മഞ്ഞു ഉരുകിയിരിക്കുകയാണ് . ഷെയിനും ജോബിയും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്ന് നിർമ്മാതാക്കളുടെ സംഘടന നടത്തിയ പ്രസ് മീറ്റിൽ അറിയിച്ചു. ജോബിയും ഷെയിനും ഈ പ്രസ് മീറ്റിന്റെ ഭാഗമായിരുന്നു . വെയിൽ സിനിമ ചിത്രീകരിക്കാനുള്ള പുതിയ തീയതി നൽകിയെന്ന് ഷെയിൻ പറഞ്ഞു. ഇനിയും ജോബി ജോർജ് സിനിമയിൽ അഭിനയിക്കാൻ സാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഷെയിൻ അത് പറയാൻ കഴിയില്ലെന്ന് പറഞ്ഞു .മുതിർന്ന നിർമ്മതാക്കളുടെ സാനിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇരുവരും തമ്മിലുള്ള പ്രശനങ്ങൾ രമ്യതയിൽ പരിഹരിച്ചത് . ‘അമ്മ സംഘടയുടെ ഭാഗമായി ഇടവേള ബാബുവും ചർച്ചയിൽ പങ്കെടുത്തു. ആന്റോ ജോസഫും ,രജപുത്ര രഞ്ജിത്തും ചർച്ചയിൽ പങ്കു ചേർന്നു

ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ അവർ ആറിയിരിക്കും ഏറ്റവും നല്ല സുഹൃത്തുക്കൾ എന്നാണ് പ്രസ് മീറ്റിൽ മുതിർന്ന നിർമ്മാതാക്കളിൽ ഒരാൾ ഷെയിനിനെയും ജോബിയെയും കുറിച്ച് പറഞ്ഞത്. ഖുര്ബാനി എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് സംബന്ധിച്ച ഡേറ്റിൽ തീരുമാനമായി എന്നും പ്രസ് റീലിസിൽ അറിയിച്ചു. നേരത്തെ ജോബിയും ഷെയിനും തമ്മിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പലകുറി കോർത്തിരുന്നു.

Comments are closed.