ശ്രീജിത്തിനെ പിന്തുണച്ചു കുഞ്ചാക്കോ ബോബൻ – സോഷ്യൽ മീഡിയ ശ്രീജിത്തിനൊപ്പം

0
361

തന്റെ അനിയന്റെ മരണത്തിനു കാരണക്കാരായവർക്ക് എതിരെ ശ്രീജിത്ത് എന്ന നെയ്യാറ്റിൻക്കര സ്വദേശിയായ യുവാവ് നടത്തുന്ന സമരം 763 മതേ ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ യാതൊന്നും ഇല്ലാത്തതു കൊണ്ട് ശ്രീജിത്തിനെ അനുകൂലിച്ചു നിരവധി പേരാണ് സോഷ്യൽ മീഡിയ വഴിയും നേരിട്ടും നിരവധി പേരാണ് ശ്രീജിത്തിന് അനുകൂലമായി രംഗത്ത് വരുന്നത്.

Justice for sreejith ക്യാമ്പയിനിൽ അണിനിരക്കുന്നത് ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളികളാണ്. പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി കുറ്റക്കാരെ കണ്ടുപിടിട്ടും അവർക്കെതിരെ നടപടി ഒന്നുമാകാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീജിത്ത് സമരം ചെയുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിച്ചു,മഴയും വെയിലുമേറ്റ് ഈ യുവാവ് ജീവിക്കുന്നത് നീതിക്ക് വേണ്ടിയാണ്

ഇന്നലെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ശ്രീജിത്തിനെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ നടൻ കുഞ്ചാക്കോ ബോബനും justice for sreejith ക്യാമ്പയ്‌ഗന്റെ ഭാഗമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോളിതാ. ശ്രീജിത്തിനൊപ്പം എന്ന പോസ്റ്ററാണ് അദ്ദേഹം പങ്കു വച്ചിരിക്കുന്നത്. അദ്ദേഹത്തെ പോലെ സമൂഹത്തിന്റെ നാനാ തുറയിലുള്ള ആളുകൾ ശ്രീജിത്തിന് വേണ്ടി രംഗത്ത് ഇറങ്ങിയിട്ടുണ്ട് ഇപ്പോൾ