ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ തുടങ്ങി .. അവൾക്ക് വേണ്ടി പ്രാർത്ഥിക്കണംസീരിയലുകളിലൂടെയും മറ്റും ഉയർന്നു വന്ന ഈ കണ്ണൂര്ക്കാരിക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു. രോഗത്തെ 6 തവണയാണ് ഈ പെൺകുട്ടി തന്റെ ആത്മവിശ്വാസവും ചിരിക്കുന്ന ഹൃദയം കൊണ്ടും കീഴടക്കിയത്. 2012 മുതൽ ആറു തവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അതും മേജർ സർജറികൾ, അതിൽ നിന്നെല്ലാം തിരിച്ചു വന്നു ചിരിച്ച മുഖവുമായി നിൽക്കുന്ന ഈ പെൺകുട്ടി, കിട്ടിയ ജീവിതത്തെ പഴിച്ചും സങ്കടപെട്ടും ജീവിക്കുന്നവർക്കൊരു പാഠമാണ്.

എന്നാൽ ഇപ്പോൾ ശരണ്യ വീണ്ടും രോഗത്തിന്റെ ഭീതി മുനമ്പിലേക്ക് നടന്നു കയറിയിരിക്കുകയാണ് . 2012 ലാണ് ശരണ്യക്ക് ആദ്യമായി അസുഖം സ്ഥിതികരിക്കുന്നത്. അതിനു ശേഷം ഓരോ വർഷവും ആറു തവണ ശസ്തക്രിയ നടത്തേണ്ടി വന്നു ഈ പെൺകുട്ടിക്ക് രോഗം മൂർഛിക്കുന്ന വേളകളിൽ . ഏഴു മാസം മുൻപാണ് ശരണ്യക്ക് ശസ്തക്രിയ നടത്തിയത്. ഇപ്പോളിതാ രോഗം തിരികെ വന്നിറിക്കുകയാണ്. കഠിനമായ ഓപെറഷനുകളുടെ തിക്ത ഫലങ്ങൾ ഈ പെൺകുട്ടിയുടെ ആരോഗ്യത്തെ നശിപ്പിച്ചിരിക്കുകയാണ് . ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അവസ്ഥയിലാണ് ശരണ്യ ഇപ്പോൾ .സുഹൃത്തുക്കളും കലാ മേഖലയിൽ ഉള്ളവരും നൽകിയ സഹായങ്ങൾ കൊണ്ടാണ് ഇതുവരെയുള്ള ഒപ്പേറഷനുകൾ നടത്തിയത്


ശരണ്യയുടെ അവസ്ഥ വിവരിച്ചു കൊണ്ട് സൂരജ് പാലാക്കാരൻ ചെയ്ത വിഡിയോയിൽ നിന്നാണ് അസുഖ വിവരങ്ങൾ ലോകം അരിഞ്ഞത്. നടി സീമ ജി നായരും വിഡിയോയിൽ ഉണ്ടായിരുന്നു. ശരണ്യക്ക് സഹായങ്ങൾക്ക് നൽകാനുള്ള വിവരങ്ങളും അമ്മയുടെ ഫോൺ നമ്പറും എല്ലാം വിഡിയോയിൽ ചേർത്തിട്ടുണ്ടായിരുന്നു. ഇപ്പോളിതാ അറിയാൻ കഴിയുന്നത് ശരണ്യയുടെ ഒപ്പേറഷൻ തുടങ്ങി എന്നാണ്. ഭർത്താവ് ബിനു സേവിയർ ആണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. രാവിലെ എട്ടു മണിക്ക് തിരുവനന്തപുരം ശ്രീ ചിത്രയിൽ ആണ് ഓപ്പറേഷന് വേണ്ടി ശരണ്യയെ പ്രവേശിപ്പിച്ചത്. എല്ലാവരും ശരണ്യക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും ബിനു ഫേസ്ബുക് കുറിപ്പിൽ ആവശ്യപെടുന്നു.പ്രാർത്ഥിക്കാം ഈ ചിരിക്കുന്ന മുഖം തിരികെ വീണ്ടും കാണാൻ. ഇനിയും ഈ പെൺകുട്ടിയെ പരീക്ഷിക്കരുതേ എന്ന് തന്നെയാകും ഇത് വായിക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ .

Comments are closed.