വർഗ്ഗം റീമേക്ക് ചെയ്യാൻ താല്പര്യമുണ്ട് – പൃഥ്വിരാജ്പൃഥ്വിരാജ് സുകുമാരൻ സന്തോഷത്തിലാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ അണിയറയിൽ ദ്രുത ഗതിയിൽ മുന്നോട്ട് പോകുകയാണ്. ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9 നാളെ തീയേറ്ററുകളിൽ എത്തുകയാണ്. സോണി പിക്‌ചേഴ്‌സുമായി കൈ കോർത്ത് മലയാള സിനിമകൾ നിർമിക്കുമെന്ന് പൃഥ്വിരാജ് അടുത്തിടെ അനൗൺസ് ചെയ്തിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനും അദ്ദേഹം തുടക്കമിട്ടിരുന്നു. 9 എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസില്‍ നിന്നും ആദ്യമായി പുറത്തിറങ്ങുന്നത്.

9 ന്റെ റീലീസുമായി ബന്ധപെട്ടു പൃഥ്വിരാജ് അടുത്തിടെ മാധ്യമങ്ങൾക്ക് ഇന്റർവ്യൂകൾ നൽകിയിരുന്നു. അതിലൊന്നിൽ അദ്ദേഹത്തിനോട് ചോദിച്ച ഒരു ചോദ്യം ശ്രദ്ധേയമാണ്. സ്വന്തം സിനിമകളിൽ ഏത് സിനിമയാണ് റീമേക്ക് ചെയ്യാൻ ആഗ്രഹം എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് ഉത്തരമായി പ്രിത്വി പറഞ്ഞ പേര് വർഗം എന്ന തന്റെ ചിത്രത്തിന്റേതാണ്

എം പദ്മകുമാർ സംവിധാനം ചെയ്ത വർഗം പ്രിത്വിരാജിന്റെ ആദ്യകാല സിനിമകളിൽ ഒന്നാണ്. ഒരുപാട് ഗ്രെ ഷെയ്ഡ് ഉള്ള വേഷമാണ് ചിത്രത്തിലെ പ്രിത്വിയുടെ സോളമൻ. തനിക്ക് ഏറെ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണത് എന്നാണ് പ്രിത്വി പറയുന്നത്. 2006 ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ഒരു പോലീസ് ഓഫീസറിന്റെ വേഷമാണ് ചിത്രത്തിൽ പ്രിത്വി അവതരിപ്പിച്ചത്.

Comments are closed.