വൈറസിലെ ഓരോ കഥാപാത്രങ്ങളുടേയും യഥാർഥ പ്രതിനിധികളെ കുറിച്ച് പറഞ്ഞു തന്നത് ശൈലജ ടീച്ചർ – ആഷിഖ് അബു

0
208

ആഷിഖ് അബു ചിത്രം വൈറസ് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നിരൂപ പ്രശംസ ഏറെ നേടിയ ചിത്രം നിപ്പാ കാലത്തു കേരളം അനുഭവിച്ച യാഥാർഥ്യങ്ങളുടെ സിനിമാറ്റിക് വേർഷൻ ആണ്. ഒരു വലിയ താരനിര ചിത്രത്തിനുണ്ട്. യഥാർഥ ജീവിതത്തിലെ പല ഹീറോകളായി ആണ് ചിത്രത്തിലെ താരങ്ങൾ വെള്ളിത്തിരയിൽ അഭിനയിച്ചത്. ചിത്രത്തിന് പിന്നിലെ വിശേഷങ്ങൾ ആഷിഖ് അബു അടുത്തിടെ പങ്കു വച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ യഥാർഥ പ്രതിനിധികളെ ചൂണ്ടികാണിച്ചു തന്നത് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ആണെന്ന് ആഷിഖ് അബു പറയുന്നു. ആഷിഖിന്റെ വാക്കുകൾ ഇങ്ങനെ…

വൈറസ് എന്ന ചിത്രത്തിന്റെ ആശയത്തെ കുറിച്ച് ശൈലജ ടീച്ചറുമായി വിശദമായി സംസാരിച്ചു. സിനിമ ശാസ്ത്രീയമാകാണമെന്നും ഒരിക്കൽ പോലും ഡോക്യുമെന്ററി ആകാരുതെന്ന് ഒരു പത്ത് തവണയെങ്കിലും മന്ത്രി സംസാരത്തിനിടെ പറഞ്ഞു. സിനിമയിൽ കണ്ട ഓരോ കഥാപാത്രങ്ങളുടെയും യഥാർത്ഥ പ്രതിനിധികളെ കുറിച്ചും പറഞ്ഞു തന്നിരുന്നു. ഓരോ ആളുകളെയും ഹാൻഡ്പിക് ചെയ്ത ക്യാരക്ടേഴ്സിനെ കുറിച്ചും പറഞ്ഞു തന്നു. ഇന്നയാൾ ഇതു ചെയ്തു. എന്നാൽ ഒരിക്കൽ പോലും ഞാൻ ഇത് ചെയ്തുവെന്ന് മന്ത്രി പറഞ്ഞിട്ടില്ല. എല്ലാ ക്രെഡിറ്റും ആളുകളെ തേടിപ്പിടിച്ച് കൊടുക്കുകയായിരുന്നു.

ഇതൊരു ത്രില്ലർ മൂവി തന്നെയായിരിക്കുമെന്ന് ടീച്ചറിന് ഉറപ്പ് നൽകിയിരുന്നു. ഒരു വൈറോളജിസ്റ്റിനെ പോലെയായിരുന്നു ടീച്ചർ സംസാരിച്ചിരുന്നത്.തിരക്കഥകൃത്ത് മുഹ്സിനാണ് വൈറസിനെ കുറിച്ചുള്ള ആശയം ആദ്യം തുറന്ന് പറയുന്നത്. ഇത്രയും വലിയൊരു താരനിര ചിത്രത്തിൽ കൊണ്ടുവന്നതിൽ എഴുത്തുകാരുടെ പങ്ക് വളരെ വലുതായിരുന്നു. അവർ അതിഭീകരമായി ജോലി ചെയ്തു. റിമയ്ക്ക് ഒറ്റനോട്ടത്തിൽ ലിനിയായി ഏറെ സാമ്യം തോന്നിയിരുന്നു…