മഹിമ നമ്പ്യാർ, ഒരുപക്ഷെ ഇന്ന് ഈ പേര് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെടുന്ന പേരുകളിൽ ഒന്ന് തന്നെയാകും. കാരണം മധുര രാജയിലെ മീനാക്ഷി എന്ന കഥാപാത്രം മഹിമക്ക് നൽകിയ ജനപ്രീതി വേറെ ലെവലാണ്. 2010ൽ കാര്യസ്ഥൻ എന്ന സിനിമയിൽ ദിലീപിന്റെ അനിയത്തി റോളിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്. എന്നാൽ, പിന്നീട് തമിഴിലാണ് ഇവരുടെ സമയം തെളിഞ്ഞത്. 2012ൽ സാട്ടൈ എന്ന സിനിമയിൽ തമിഴിൽ അരങ്ങേറി. തമിഴിൽ കൈ നിറയെ വേഷങ്ങളുമായി തിളങ്ങുമ്പോഴാണ് മഹിമ മധുര രാജയിലൂടെ മലയാളത്തിൽ വീണ്ടും എത്തുന്നത്
കാസർകോട് നായന്മാർമൂല സ്വദേശിയാണ് മഹിമ. മുൻപ് മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടിരുന്നു. തമിഴിൽ വമ്പൻ ഹിറ്റായ കുററം 23, കൊടിവീരൻ അടക്കം ഒരുപിടി സിനിമകളിൽ മഹിമ വേഷമിട്ടിട്ടുണ്ട്. ഒരുപക്ഷെ പ്രേക്ഷകരിൽ പലരും മഹിമയെ തിരിച്ചറിയുന്നത് സിനിമയുടെ പേരിലായിരിക്കില്ല. വൈറലായ ഒരു ഡബ്സ്മാഷിന്റെ പേരിലായിരിക്കും
കുടിക്കമാട്ടേനെ നീ എന്നാ പണ്ണുവേ എന്ന വരികളോട് കൂടെയുള്ള ഒരു പരസ്യ ഗാനത്തിന്റെ ഡബ്സ്മാഷ് മഹിമ ചെയ്തത് സോഷ്യൽ മീഡിയയിലെങ്ങും വൈറലായിരുന്നു. മഹിമക്ക് ശേഷം എത്ര പേര് ചെയ്തിട്ടും മഹിമയെ പോലെ വളരെ ക്യൂട്ടായി ആ പരസ്യത്തിന് ഡബ്സ്മാഷ് ചെയ്യാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇപ്പോളിതാ മധുരരാജയിലെ മീനാക്ഷിയായും മഹിമ എന്ന മലയാളി പെൺകൊടി ഹൃദയങ്ങൾ കവരുകയാണ്