വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാതിരിക്കാന്‍ എഞ്ചിനിയറിങ് പഠനം.. അനുമോൾ പറയുന്നുഒരുപിടി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ നടിയാണ് അനുമോൾ. ബോൾഡായ വേഷങ്ങൾ ചെയ്യാൻ ഇഷ്ടപെടുന്ന നടി പ്രകടന ഭദ്രതയിൽ ഏറെ മുന്നിട്ട് നിൽക്കുന്നു. അനുയാത്ര എന്ന പേരിലെ വ്‌ളോഗിലൂടെ തന്റെ യാത്രാനുഭവങ്ങൾ താരം ഇപ്പോഴും പങ്കു വയ്ക്കാറുണ്ട്.ആണ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രേക്ഷകരുമായി സംവദിക്കാറുണ്ട് .

വേറിട്ട വേഷങ്ങളുമായി മലയാള സിനിമയിൽ ചുവടുറപ്പിച്ച താരം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നി ചിത്രങ്ങളാണ് അനുമോളുടെതായി പുറത്തിറങ്ങാനുള്ള സിനിമകൾ. പഠനം കഴിഞ്ഞു വീട്ടുകാർ വേഗം കല്യാണം കഴിപ്പിക്കാതിരിക്കാൻ വേണ്ടി കണ്ടെത്തിയ മാർഗത്തിനെ കുറിച്ചു അനുമോൾ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ
Anumol stills[/caption]

‘എനിക്ക് ഓരോ പ്രായത്തിലും ഓരോ ഇഷ്ടങ്ങളാണ്. പ്ലസ്ടു കഴിഞ്ഞ് ഒരു ആഗ്രഹവുമില്ലാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളു, കല്യാണം കഴിപ്പിക്കരുതെന്ന്. അപ്പോള്‍ ചിന്തിച്ചത് ഏറ്റവും ദൈര്‍ഘ്യമേറിയ മെഡിസിനെയും എഞ്ചിനിയറിങ്ങിനെയും പറ്റിയാണ്. മെഡിസിന് പാറ്റ, തവള അതൊക്കെ പെറുക്കി, അപ്പോള്‍ അത് ശരിയാവില്ല. പിന്നെയുള്ളത് എഞ്ചിനിയറിങ്ങാണ്. അങ്ങനെയാണ് എഞ്ചിനിയറിങ്ങ് പഠിച്ചത്.

Comments are closed.