വിസ്മയിപ്പിച്ചു സൗബിൻ – നെപ്പോളിയന്റെ മക്കളിൽ മൂത്തവൻ സജി മനസ്സിൽ നിന്നിറങ്ങി പോകില്ലകുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഇന്നലെ തീയേറ്ററുകളിൽ കണ്ടിറങ്ങിയവരിൽ ഭൂരിഭാഗം പേരോടും അതിൽ ഏറ്റവും ഇഷ്ടം ആരെയെന്നു ചോദിച്ചാൽ സൗബിന്റെ സജി എന്ന് പറയും. ഒരുപക്ഷെ ആ പാത്ര സൃഷ്ടി തന്നെയാണ് അങ്ങനെ പറയിക്കുന്നത്. പക്ഷെ സജിയുടെ നൊമ്പരങ്ങളും ദേഷ്യവും മുന്കോപവും ഒക്കെ പ്രേക്ഷകനിലേക്ക് കൊണ്ട് വന്നെത്തിച്ചതിൽ, സിനിമ കാണുന്നവന് അത് തന്റെ ആരോ ആണെന്ന് തോനിപ്പിച്ചെങ്കിൽ അത് സൗബിന്റ മിടുക്ക് തന്നെയാണ്


നെപ്പോളിയന്റെ മക്കളിൽ മൂത്തവൻ. വക തിരിവില്ലാതെ സഹോദരങ്ങളോട് പോലും തല്ലു കൂടി, അവർക്ക് മുന്നിലേക്ക് നടക്കാൻ ഒരു വഴി കാട്ടി കൊടുക്കാതെ തന്റെ ഇഷ്ടത്തിന് ജീവിക്കുന്നവൻ. അടച്ചുറപ്പില്ല്ലാത്ത വീടിനെ പറ്റിയോ നാളെയെന്ന സത്യത്തെ പറ്റിയോ ചിന്തിക്കാതെ എന്തിനോ ജീവിച്ചു തീർക്കുന്ന ഒരു കടിഞ്ഞൂൽ പൊട്ടൻ. ഇത് മാത്രമായിരുന്നോ സജി.? എങ്കിൽ ഇടക്ക് എവിടെയൊക്കയോ എന്ത് കൊണ്ട് സജി എന്റെ കണ്ണുകളെ ഈറനണിയിച്ചു, എന്ത് കൊണ്ട് എന്നെ ചിരിപ്പിച്ചു, സജി എന്ന കഥാപാത്രത്തിന്റെ ലെയറുകൾ അത്രമേൽ പരന്നു കിടക്കുന്നതാണ്. സൗബിൻ നിങ്ങൾ അതിന്റെ മാക്സിമത്തിൽ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്

സുഡാനിലെ മജീദ് നിങ്ങളുടെ ടാലെന്റ്റ് അടയാളപ്പെടുത്തിയ ഒന്നാണ്, എന്നാൽ ഇതിലെ സജി നിങ്ങളെ മലയാള സിനിമയിലെ ഏറ്റവും നല്ല നടന്മാരുടെ നിരയിലേക്ക് ഉയർത്തുന്ന ഒന്നാണ്. സജിയുടെ ആ ചിരി ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല, അയാൾ എന്റെ അടുത്ത് എവിടേയോ ഉണ്ട്. എന്നെ ആശുപത്രിയിൽ കൊണ്ട് പോകാൻ സജി പറയുന്ന ഒരു സീനുണ്ട്,അത്പോലെ ഡോക്ടറിനെ കെട്ടിപിടിക്കുന്ന സീൻ, സൗബിൻ ഒക്കെ എത്ര അണ്ടർ റേറ്റഡ് ആണെന്ന് കാട്ടിത്തരുന്ന അത്തരത്തിലെ അസംഖ്യം രംഗങ്ങളിൽ ഒന്ന് രണ്ടെണ്ണം എഴുതിയാൽ തീരില്ല.. ചില കഥാപാത്രങ്ങളെ കുറിച്ചുള്ള എഴുത്തിൽ പേപ്പറിന്റെ പുറം കണക്കില്ല മറിച്ചു അതിന്റെ കണക്ക് മനസിലാണ്.. ഒരിക്കൽ കൂടി.. സൗബിൻ മച്ചാനെ വേറെ ലെവലാണ് നിങ്ങൾ

JINU ANILKUMAR

Comments are closed.