വില്ലൻ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക്

0
27

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ബി ഉണ്ണികൃഷ്ണൻ മോഹൻലാൽ ടീമിന്റെ വില്ലൻ എന്ന ചിത്രത്തിന്റെ ടീസർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങുന്നു. ബിഗ്‌ ബജറ്റ് ത്രില്ലറായ വില്ലന്റെ ആദ്യ രണ്ട് ഷെഡ്യൂളുകൾ തിരുവനന്തപുരത്തും വാഗമണിളുമായി പൂർത്തിയായിരുന്നു. അടുത്ത ഷെഡ്യൂൾ ജൂൺ മാസം ചെന്നൈയിൽ തുടങ്ങും. ചിത്രത്തിൽ മഞ്ജു വാരിയറാണ് മോഹൻലാലിൻറെ നായിക. വില്ലനിൽ തമിഴ് സൂപ്പർസ്റ്റാർ വിശാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹൻസിക മൊട്‍വാനി, ശ്രീകാന്ത്, അജു വർഗീസ്,വിനായകൻ എന്നിങ്ങനെ വൻ താരനിര ചിത്രത്തിനുണ്ട് വോളണ്ടറി സർവീസ് റിട്ടയർമെന്റ് എടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ ആണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.