വിമര്‍ശകരുടെ വായയടപ്പിച്ച്‌ മീരനന്ദന്‍.. പിന്തുണയുമായി നടിമാര്‍

0
12

സമൂഹ മാധ്യമങ്ങൾ ഒരിക്കലും സ്ത്രീകൾക് പൂർണമായി സുരക്ഷിതമായ ഒരിടമല്ല. സൊ കാൾഡ് ഞരമ്പ് രോഗികളുടെ വ്യക്തിഹത്യയും സദാരാചാര വാദികളുടെ ഉപദേശവുമെല്ലാം എപ്പോഴും അവരുടെ ചിത്രങ്ങൾക്ക് പ്രതീക്ഷിക്കാം. ആള് സെലിബ്രിറ്റി ആണേൽ പിന്നെ നോക്കണ്ട, മോഡേൺ വസ്ത്രങ്ങളിട്ടുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചാൽ സദാചാരവാദികൾ കമന്റ്‌ ബോക്സിൽ പണി തുടങ്ങും

അടുത്തിടെ നടി മീര നന്ദൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ചിത്രം ഇത്തരത്തിൽ സദാചാര വാദികളുടെ കമന്റുകൾക്ക് ഇരയായിരുന്നു . മോഡേൺ വേഷത്തിലുള്ള ഫോട്ടോയാണ് താരം പോസ്റ്റ്‌ ചെയ്തത്.നടി ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്. സിനിമയിൽ കൂടുതലും നാടൻ വേഷങ്ങളിൽ ആണ് മീര അഭിനയിച്ചത് കൂടുതലും. ഇതിനു മുൻപും ഇത്തരം സൈബർ ആക്രമണങ്ങൾ മീരക്ക് എതിരെ ഉണ്ടായിട്ടുണ്ട്.


ഓ​രോ​ത​വ​ണ​യും വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ചു​ട്ട മ​റു​പ​ടി​യും മീ​ര ന​ല്‍​കി​യി​ട്ടു​ണ്ട്. വി​മ​ര്‍​ശ​ന​ങ്ങ​ളൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് മീ​ര. ഇ​ത്ത​വ​ണ ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്ന് ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മീ​ര. “നി​ങ്ങ​ളു​ടെ മു​ന്‍​വി​ധി​ക​ള്‍ എ​ന്നെ ബാ​ധി​ക്കി​ല്ലെ​’ന്ന് ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം മീ​ര കു​റി​ച്ചി​ട്ടു​മു​ണ്ട്. ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി ര​ജി​ഷ വി​ജ​യ​ന്‍, ആ​ര്യ, പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍, സ്രി​ന്ദ, അ​നു​മോ​ള്‍ തു​ട​ങ്ങി​യ​വ​രും എ​ത്തി.