വിജയ് സേതുപതിക്കൊപ്പം വീണ്ടും സ്‌ക്രീനിലെത്താൻ മണികണ്ഠൻ ആചാരി

0
19

പേട്ട എന്ന രജനികാന്ത് ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്. നൂറ്റി അമ്പതു കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ്. പേട്ട എന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നൊരു സാനിധ്യവും ഉണ്ടായിരുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ മണികണ്ഠൻ ആചാരി ആണ് പേട്ടയിൽ ഉണ്ടായിരുന്ന മലയാളി സാനിധ്യം.. മുഴുനീള വേഷമായിരുന്നു അദ്ദേഹത്തിന് പേട്ടയിൽ ലഭിച്ചത്. രജനികാന്ത് വിജയ് സേതുപതി എന്നിവരുടെ കഥാപാത്രങ്ങൾക്കൊപ്പം ഒരുപാട് നേരം അദ്ദേഹത്തിന് സ്ക്രീൻ സ്പൈസ് കിട്ടിയിരുന്നു


പേട്ടക്ക് ശേഷം വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിലും മണികണ്ഠൻ ആചാരിക്ക് ഒരു നല്ല വേഷം ലഭിച്ചിരിക്കുകയാണ്. വിജയ് സേതുപതിയുടെ ഗുരു ആയ സീനു രാമസ്വാമി സംവിധാനം ചെയുന്ന മാമനിതൻ എന്ന ചിത്രത്തിലാണ് മണികണ്ഠൻ വീണ്ടും എത്തുന്നത്. ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് വിജയ് സേതുപതി ആ ചിത്രത്തിൽ എത്തുന്നത്, മണികണ്ഠനും ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ മണികണ്ഠൻ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു

സീനു രാമസ്വാമി വിജയ് സേതുപതി ടീമിന്റെ ധര്മ ദൊരൈ എന്ന അവസാന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. വിജയ് സേതുപതി ആദ്യമായി ഒരു പ്രധാന വേഷത്തിൽ എത്തിയ തേന്മെർക്ക് പരുവകാറ്റു എന്ന ചിത്രം സംവിധാനം ചെയ്തത് സീനു രാമസ്വാമിയാണ്. ചിത്രത്തിന് ദേശീയതലത്തിൽ വരെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. വിജയ് സേതുപതിയുടെ ‘അമ്മ വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ച ശരണ്യ പൊൻവർണ്ണന് മികച്ച നടിക്കുള്ള ദേശിയ അവാർഡ് ആ വേഷത്തിനു ലഭിച്ചിരുന്നു