വിജയ് സൂപ്പര്‍സ്റ്റാറായിരിക്കാം പക്ഷേ സൂപ്പര്‍ നടനല്ല,മധുരരാജയും ലൂസിഫറും ഉണ്ടാകണമെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വേണം: സിദ്ദിഖ്

0
226

ഒരു സിനിമ ഇൻഡസ്ട്രിയുടെ നെടുംതൂണുകൾ എന്നും സൂപ്പർസ്റ്റാറുകൾ തന്നെയാണ്. വമ്പൻ ഹിറ്റുകൾ സൃഷ്ഠിക്കാൻ ഇക്കുട്ടർക്കുള്ള കഴിവ് തന്നെയാണ് ഇവരെ ഇൻഡസ്ട്രിയുടെ ആണികല്ലാക്കുന്നത് .സൂപ്പര്‍താരങ്ങളെ ആശ്രയിച്ച് തന്നെയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് പറയുകയാണ് നടന്‍ സിദ്ദിഖ്. നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരും കൂടെയാണെന്നാണ് അദ്ദേഹം പറയുന്നത്.സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ

സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ‘ലൂസിഫര്‍’ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്.

മലയാളത്തിലെ സഹനടന്മാരുടെ നിരയില്‍ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവര്‍ക്കിടയില്‍ മത്സരിച്ചുജയിക്കുക എന്ന പ്രയത്‌നം ഞങ്ങള്‍ക്കിടയിലുണ്ട്. ഞാന്‍ സിനിമയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങള്‍. ഇത്രയൊന്നും പ്രതീക്ഷിച്ചുവന്നയാളല്ല ഞാന്‍.