വാഴ്ത്തിപാടാലുകളിലാത്ത മിസ്കിനിസം!!!!ദസ്തോവിസ്കി എന്ന ലോക പ്രശസ്ത എഴുത്തകാരന്റെ ഇടിയട്ട് എന്ന നോവലിലെ കഥാപാത്രമാണ് പ്രിൻസ് മിസ്കിൻ. ഈ പേര് കേൾക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും വേറൊരാളെ പറ്റി ഓർമ്മ വരും. സംവിധായകൻ മിസ്കിൻ. മിസ്കിനു ആ പേര് അച്ഛനും അമ്മയും ഇട്ട ഒന്നല്ല, പ്രിൻസ് മിസ്കിൻ എന്ന കഥാപാത്രത്തോട് തോന്നിയ ആരാധനയുടെ പുറത്തു അയാൾ തന്നെ സ്വീകരിച്ച പേരാണ്. തമിഴ് സിനിമയിലെ തന്നെ ഏറ്റവും സെറ്റൽഡ് ആയ ബ്രില്ലിയൻറ് ഫിലിം മേക്കേഴ്സിൽ ഒരാളാണ് മിസ്കിൻ എന്ന് പറയാം, സെറ്റൽഡ് എന്ന് പറയാൻ കാരണം അയാളിലെ ഫിലിം മേക്കറുടെ ഗുണഗണങ്ങൾ വാഴ്ത്തിപാടാനോ ആളുകളോ മാസ്സ് പ്രേക്ഷകരുടെ മനസ് കീഴടക്കുന്ന രീതിയിലെ ചിത്രങ്ങളോ അയാളുടെ കൈയിലില്ല. ഒരു അണ്ടർ സ്റ്റേറ്റ്മെന്റ് ആയി തന്നെ അയാളിലെ ബ്രില്ലിയൻസ് കുറച്ചു പേരുടെ മനസിലേക്ക് ഒതുങ്ങി പോകുന്നു, കൊട്ടിഘോഷങ്ങളില്ലാതെ വളരെ കുറഞ്ഞ ബഡ്ജറ്റിൽ നല്ല ചിത്രങ്ങൾ ഒരുക്കി മിസ്കിൻ വിസ്മയിപ്പിക്കുമ്പോളും ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോളും കൊമേർഷ്യൽ ചിത്രങ്ങളുടെ തമ്പുരാന്മാരായ ശങ്കറിന്റെയോ മുരുഗദാസിന്റയൊ ഒക്കെ താഴെ ആണ് അയാളുടെ സ്ഥാനം, സത്യം അതില്ലെങ്കിൽ പോലും.

മിസ്കിൻ സാധാരണ പുതുതായി ഇറങ്ങുന്ന സിനിമകൾ പോലും കാണാറുള്ള ഒരു ആളല്ല ഒരു വർഷം ഏറിപ്പോയാൽ മൂന്നോ നാലോ ചിത്രങ്ങൾ കാണുന്നൊരാൾ മാത്രം പക്ഷെ അയാൾ കാണുന്ന ഒന്നുണ്ട് ലോക ക്ലാസ്സിക് സിനിമകൾ അയാൾ വീണ്ടും വീണ്ടും കാണാറുണ്ട്, കുറസോവയുടെ, ഹിച്ച്കോക്കിന്റെ ഒക്കെ ഒരു ഡൈ ഹാർഡ് ഫാൻ. അത് ഒരുതരത്തിൽ അയാളുടെ സിനിമകളെ വലിയരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. കുറസോവയുടെ ചിത്രങ്ങളിലേത് പോലെ മാർഷ്യൽ ആർട്സ് മൂവ്മെന്റുകൾ, മനോഹരമായ കോമ്പോസിഷനുകൾ ഒക്കെ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ സിനിമകൾ. മിസ്കിന് തന്റേതായ ഒരു സ്റ്റൈൽ ഉണ്ട് ഷേക്ക്‌ ചെയുന്ന ഷോട്ടുകൾ, പെർഫെക്ട് അല്ലാത്ത ഷോട്ടുകൾ, ലോ അങ്കിൾ സിനിമാട്ടോഗ്രഫി ഒക്കെ അതിൽ പെടുന്നവയാണ്, അദ്ദേഹത്തിന്റതായി തന്നെ ഒരു പാറ്റേൺ രൂപപെടുത്തിയിട്ടുണ്ട് മിസ്കിൻ, ഏത് ചിത്രം എടുത്താലും അത് നമുക്ക് മനസിലാകും അതിപ്പോൾ കരിയറിലെ ഏറ്റവും മോശം ചിത്രമായ മുഗംമൂടി ആയാൽ പോലും.

മുഖംമൂടി എന്ന ചിത്രം മിസ്കിനെ സംബന്ധിച്ചു ഒരു പരാജയമാകാൻ കാരണം അതിന്റെ ബഡ്ജറ്റ് തന്നെയാണ്. നാലു കോടി രൂപയ്ക്കു ചെയ്യാനിരുന്ന ചിത്രത്തിലേക് കലൈ പുലി എസ് താണു എന്ന പ്രൊഡ്യൂസർ എത്തിയപ്പോൾ സിനിമ വലുതായി, ഒരു കൊച്ചു കോൺസെപ്ടിനെ അക്കൌമാഡറ്റ് ചെയ്യാൻ പറ്റാത്ത രീതിയിൽ സിനിമ വളർന്നു, മിസ്കിനെ അയാൾക്ക്‌ തന്നെ കൈവിട്ടു പോകുകയായിരുന്നു, അയാളുടെ യൂഷ്വൽ ഫിലിം മേക്കിങ് റൊട്ടീനുകളിൽ നിന്നും മാരി അയാൾ സഞ്ചരിച്ചു, പൂർണമായും സെറ്റിന്റെ ഫുൾ ക്യാപ്റ്റനാകുന്ന അയാൾ വെറുമൊരു സംവിധായകൻ മാത്രമായി മുഗംമൂടിയിൽ. എങ്കിലും തരക്കേടില്ലാതെ ആദ്യ പകുതി മുഗംമൂടിക്ക് ഉണ്ടായിരുന്നു, രണ്ടാം പകുതി ഡിസാസ്റ്റർ ആയിരുന്നെങ്കിൽ പോലും.

തന്നിലെ ഫിലിം മേക്കർ എവോൾവ് ചെയ്തു സിനിമയെടുക്കുന്ന സ്ഥിരം സിനിമ എടുത്തിരുന്ന ആ പ്രോസൂഡ്യുയർ നഷ്ടമാകും എന്ന പേടിയിൽ നിന്നയാൾ ഉണ്ടാക്കിയത് ഒരു വേൾഡ് ക്ലാസ്സ്‌ സിനിമയാണ്. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ പൂർണമായും മിസ്കിനിസം നിറയുന്ന സിനിമ ‘ ഒനായും ആട്ടിൻകുട്ടിയും ‘. മാസ്റ്റർപീസ് എന്നൊക്കെ പറയാവുന്ന ഐറ്റം. ഫിലിം മേക്കിങ്ങിന്റെ ഓരോ പ്രോസസും അറിഞ്ഞു തന്നെയാണ് ആ സിനിമ മിസ്കിൻ ചെയ്തത്. ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത് മുതൽ ഈച് ആൻഡ് എവെരി പ്രോസസ്സിലും അയാൾ കൈ കടത്തിയിട്ടുണ്ട്. വോൾഫ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത മിസ്കിൻ ആക്ഷൻ രംഗങ്ങളിൽ പോലും ഡ്യൂപ്പ് ഇല്ലാതെ ആണ് ചെയ്തത്, ട്രെയിനിൽ നിന്നു പുറത്തേക്കു ചാടുന്ന രംഗത്തിലടക്കം സ്വാഭാവികതയ്ക്ക് വേണ്ടി അങ്ങനെ ചെയ്ത ആ മനുഷ്യൻ പിന്നീടൊരിക്കൽ ഒരഭിമുഖത്തിൽ തന്നിലെ ഫിലിം മേക്കറേ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം ഉടലെടുത്തത് കൊണ്ടാണ് അങ്ങനെ ഒരു ചിത്രം ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു. നടനത്തിലും സംവിധാനത്തിലും ഒക്കെ മിസ്കിൻ മികച്ചു നിന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വോൾഫ് എന്ന കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിലെ ഹീറോയിസം വളരെയധികം അണ്ടർ റേറ്റഡ് ആണെന്നെ പറയാനാകൂ, ഒരുപക്ഷെ തമിഴിലെ ദി ബെസ്റ്റ് ഇൻട്രോ സീൻ എന്ന് ഉറപ്പിക്കാമെങ്കിൽ പോലും.

നടൻ എന്ന രീതിയിൽ നന്ദലാലയിൽ ആണ് മിസ്കിന്റെ ബെസ്റ്റ് പെർഫോമൻസ് പുറത്തു കൊണ്ട് വരാൻ കഴിഞ്ഞതെങ്കിലും സിംഗിൾ ടെക്കിലെ പത്തു മിനിട്ടോളം നീണ്ട ഒനായും ആട്ടിന്കുട്ടിയിലെ കഥപറച്ചിൽ രംഗം അയാളിലെ പ്രതിഭയെ വിളിച്ചോതുന്ന ഒന്നാണ്. നന്ദലാലയെ പറ്റി പറയുമ്പോൾ ഇമോഷനുകളെ ബേസ് ചെയ്താണ് ആ സിനിമ ചെയ്തതെന്ന് തോന്നും മെന്റലി അൺസ്റ്റേബിൾ ആയ ഒരുവനും ഒരു കൊച്ചു കുട്ടിയും അവരുടെ അമ്മമാരേ അന്വേഷിച്ചു നടത്തുന്ന യാത്രയെ മിസ്കിനിലെ സെറ്റൽഡ് ആയി ഫിലിം മേക്കറിന്റേതാണ്, അയാളുടെ യൂഷ്വൽ മാർഷ്യൽ ആർട്സ് കോമ്പോസിഷൻ പോലും ഒഴിവാക്കി കഥയുടെ മെറിറ്റിൽ നിന്നു പറഞ്ഞു പോകുന്ന ഒരു മനോഹര ചിത്രം. അന്ജാതെ ചിത്തിരം പേസും തേടി എന്ന സിനിമയിലെ അയാളുടെ ഫ്ലാവസ് ദൂരീകരിച്ച ഒന്നാണ്.പിസാസ് ഒരു ബോൾഡ് അറ്റംപ്റ് എന്ന നിലയിൽ കൈയടി അർഹിക്കുന്നു. ഒരു പ്രേതത്തെ ഇത്രയും നമ്മൾ സ്നേഹിച്ചു പോകുന്ന വേറെ സിനിമയുണ്ടോ.. ?

ഷേക്ക്‌ ചെയ്യുന്ന ക്യാമെറകൾ, ലോ അങ്കിൾ ഷോട്ടുകൾ, കഥാപാത്രങ്ങളുടെ ഫൂട്ട് സ്റ്റെപ്‌സിനെ പിന്തുടരുന്ന രീതിയിലെ ഷോട്ടുകൾ, മാർഷ്യൽ ആർട്സ് സിങ്കുകൾ ഇതെല്ലാം മിസ്കിന്റെ പ്രത്യേകതയാണ്. അയാളുടേതായ ഒരു സ്റ്റൈൽ ക്രിയേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് ആ സംവിധായകന്. തുപ്പരിവാളൻ എന്ന മിസ്കിന്റെ പുതിയ ചിത്രം മികച്ച പ്രതികരണങ്ങൾ സൃഷ്ടിക്കുമ്പോൾ അയാൾ ഏതെങ്കിലും ബുക്കും വായിച്ചു തന്റെ വീട്ടിലുണ്ടാകും. അയാളെ വാഴ്ത്താനും മികച്ചതെന്ന് പറയാനും കുറച്ചുപേരെ ഉള്ളു , വാഴ്ത്തപെടാത്ത ഹീറോ എന്നൊക്കെ പറയില്ലേ അതാണ്‌ ഐറ്റം. തമിഴ്‌നാട്ടിലെ സോ കാൾഡ് മുൻനിര സംവിധായകരെക്കാൾ ഏറെ മുകളിൽ തന്നെയാണ് അയാൾ, അത് പുറത്തു പറയാൻ ആരും തുനിഞ്ഞില്ലെങ്കിൽ പോലും.

Comments are closed.