വര്‍ഷങ്ങളായി മമ്മൂട്ടിയുടെ ജന്മദിനമാഘോഷികുന്ന ലൂർദ് ഭവന്‍!!സർപ്രൈസ് നൽകി അന്തേവാസികൾ!!

0
247

പള്ളിക്കതോട് ലൂർദ് ഭവൻ എന്നും അശരണർക്കു ഒരു ആലയമായിരുന്നു. മാനസികമായോ ശാരീരികമായോ ഉള്ള വെല്ലുവിളികളെ തുടർന്നു സമൂഹം അകറ്റി നിർത്തിയവർക്ക് വേണ്ടി ആണ് ലൂർദ് ഭവൻ പ്രവർത്തിക്കുന്നത്. ഒരുപാട് അന്തേവാസികൾ ജീവിതത്തിന്റെ പോസിറ്റീവ് വശത്തേക്കു മുന്നേറി നല്ല രീതിയിൽ ജീവിക്കാൻ കാരണഹേതു ആയിട്ടുണ്ട് ലൂർദ് ഭവൻ കാരണം. എല്ലാ വർഷവും മമ്മൂട്ടി ഫാൻസ്‌ മമ്മൂട്ടിയുടെ ജന്മദിനത്തിന് അവിടത്തെ അന്തേവാസികൾക്ക് സമ്മാനങ്ങളുമായി എത്താറുണ്ട്. ആദ്യമൊക്കെ മമ്മൂട്ടി അറിയാതെ ചെയ്തിരുന്ന ഈ സൽപ്രവർത്തിയെ പറ്റി അദ്ദേഹം അറിഞ്ഞപ്പോൾ സ്വന്തം ചിലവിൽ പുത്തനുടുപ്പുകളും ഓണ സദ്യയുമൊക്കെ അന്തേവാസികൾക്ക് കൊടുക്കാൻ തുടങ്ങി.

ഇത്തവണ ആ കർമം നിർവഹിക്കാൻ കെയർ ആൻഡ് ഷെയർ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബെർട്ടിനെയു, മമ്മൂട്ടി ഫാൻസ്‌ രക്ഷാധികാരി ഗുരുരത്നം ജ്ഞാന തപസ്‌വിയെയും ചുമതലപ്പെടുത്തി. എന്നാൽ മമ്മൂട്ടിയുടെ പിറന്നാളിന് തങ്ങൾക്കു സമ്മാനങ്ങളുമായി എത്തുന്നവർക്കു സർപ്രൈസ് നൽകാൻ ലൂർദിലെ അന്തേവാസികൾ തീരുമാനിച്ചിരുന്നു. സ്നേഹനിധിയായ ഞങ്ങളുടെ വല്യേട്ടൻ മമ്മൂക്കക്ക് ജന്മദിന ആശംസകൾ ” എന്നെഴുതിയ ഫ്ലെക്സും ഒപ്പം മമ്മൂക്കക്ക് നൽകാനുള്ള പിറന്നാൾ സമ്മാനമായ കേക്ക് കൊണ്ടും ലൂർദിൽ എത്തിയ മമ്മൂട്ടി ഫാൻസ്‌ അധികാരികളെ അവർ ഞെട്ടിച്ചു. ലൂർദിൽ ഉള്ളവർക്ക് സമ്മാനങ്ങൾ കൈമാറാൻ എത്തിയ മമ്മൂട്ടി ഫാൻസ്‌ അധികാരികൾക്ക് അക്ഷരാർഥത്തിൽ അത് മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമായി മാറുകയും ചെയ്തു.