ലൊക്കേഷന്‍റെ പരിസരത്ത് നിന്നും കണ്ടെത്തിയ നടിനടന്മാർ – വീണ്ടും ഞെട്ടിക്കാൻ ലിജോലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍റെ ഓരോ സിനിമയും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ മലയാള സിനിമയ്ക്കു പകർന്നു തന്നിട്ടുള്ളവയാണ്. ഒന്നിനൊന്നു വ്യത്യസ്തമായ 5 സിനിമകൾ, അവസാനം ഇറങ്ങിയ അങ്കമാലി ഡയറീസ്‌ ആകട്ടെ കൺവെൻഷണൽ മലയാളം ചിത്രങ്ങളുടെ ചിട്ട വട്ടങ്ങളിൽ നിന്നൊക്കെ മാറി തീർത്തൊരു വിസ്മയം. 86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലി ഡയറിസ് വമ്പൻ ബഡ്ജറ്റ്, സൂപ്പർസ്റ്റാർ എന്നൊക്കെയുള്ള മിഥ്യാ ധാരണയിൽ ജീവിക്കുന്ന സിനിമാ സമൂഹത്തിനിട്ടു നൽകിയൊരു കൊട്ട് ആയിരുന്നു.

ലിജോയുടെ പുതിയ ചിത്രമായ ഈ മ യൗവും അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ഒന്നായിരുന്നു. 25 ദിവസം കൊണ്ട് ഷൂട്ട്‌ ഷെഡ്യൂൾ ചെയ്തിരുന്ന ചിത്രം വെറും 18 ദിവസം കൊണ്ട് തീർത്താണ് ലിജോ ഇത്തവണ ഞെട്ടിച്ചത്. തിരക്കഥക്കു ദേശീയ അവാർഡ് നേടിയ പി എഫ് മാത്യൂസ് രചന നിർവഹിക്കുന്ന ഈ മ യൗ ഒരു കടലോര ഗ്രാമം ബേസ് ചെയ്ത സറ്റയർ സിനിമാ ആണ്. ചെമ്പൻ വിനോദ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഒരു മരണവീടിനെ പശ്ചാത്തലമാക്കി ഒരു രാത്രി നടക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.

ആകെ മൂന്നോ നാലോ പ്രേക്ഷകർക്ക് അറിയാവുന്ന താരങ്ങൾ മാത്രമാണ് ഈ മ യൗവിൽ ഉള്ളത്, ബാക്കിയുള്ളവരെ എല്ലാം ലൊക്കേഷനും പരിസര പ്രദേശങ്ങളിൽ നിന്നും സംവിധായകനും ടീമും കണ്ട്പിടിച്ചു അഭിനയിപ്പിച്ചതാണ്. സിനിമയുടെ സ്വാഭാവികത ഒട്ടും ചോർന്നു പോകാതിരിക്കാൻ ആണ് അങ്ങനെ ചെയ്തത് എന്നറിയുന്നു. കടലോര ഗ്രാമ മേഖലയിൽ നിന്നുള്ളവർ തന്നെയാണ് പുതുമുഖ താരങ്ങൾ. താരത്തിന് അല്ല സിനിമയ്ക്കു ആണ് പ്രാധാന്യം എന്ന് തെളിയിപ്പിക്കുന്ന രീതിയിൽ ഈ മ യൗ സിനിമാ ചരിത്രങ്ങളെ മാറ്റി എഴുതുമെന്ന് വിശ്വസിക്കാം.

Comments are closed.