ലൂസിഫറിലെ ‘ആ ഡയലോഗ്’ പറയാന്‍ ആവശ്യപ്പെട്ട് ആരാധിക; ‘അച്ഛനുണ്ടോ മോളെ കൂടെ ?’എന്ന് പൃഥ്വിരാജ്പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം ലൂസിഫർ മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഇടം പിടിച്ചു കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയ ലൂസിഫർ, ഇരുനൂറു കോടി രൂപ മറികടന്ന ആദ്യ മലയാള ചിത്രമാണ് . ആദ്യ സിനിമയുടെ വിജയത്തിനു പിന്നാലെ അതിന്റെ രണ്ടാം ഭാഗം അനൗൺസ് ചെയ്തിട്ടുണ്ട് ഇപ്പോൾ. ആദ്യ ഭാഗത്തിനേക്കാൾ വലിയ സ്കേലിലും ബഡ്ജറ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്


മോഹൻലാൽ ഈ അടുത്ത് ഏറ്റവും അധികം കയ്യടികളും ട്രോളുകളും ഏറ്റു വാങ്ങിയ ഡയലോഗ് ഏതു സിനിമയിലേതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; ലൂസിഫർ.ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത”, തിയേറ്ററിൽ നിറഞ്ഞ കയ്യടികൾ നേടിയ ലൂസിഫറിലെ മോഹന്‍ലാൽ ഡയലോഗാണിത്.ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജും ഈ ഡയലോഗ് ആരാധകരുടെ ആവശ്യപ്രകാരം പല വേദികളിലും ഏറ്റുപറഞ്ഞിട്ടുമുണ്ട്. സായ് കുമാറിന്റെ വർമ്മ എന്ന കഥാപാത്രത്തോട് സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാൽ പറയുന്ന തന്റെ തന്തയല്ല എന്റെ തന്ത എന്ന വാചകം

അടുത്തിടെ ഒരു പ്രോഗ്രാമിൽ ആ ഡയലോഗ് പറയാൻ ഒരു പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. അപ്പോൾ പ്രിത്വി പറഞ്ഞ മറുപടി വൈറലാണ്. ഡയലോഗ് പറയാൻ ആവശ്യപ്പെട്ട ആരാധികയോട് അച്ഛനുണ്ടോ കൂടെ എന്നായിരുന്നു പ്രിത്വിരാജിന്റെ ചോദ്യം. സദസിനെ മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരുന്നു അത്. ഒടുവിൽ പ്രിത്വി ആരാധികയുടെ ആവശ്യപ്രകാരം പ്രിത്വി ആ ഡയലോഗ് പറഞ്ഞു

Comments are closed.