ലിച്ചി ഇനി ലാലേട്ടൻ ചിത്രത്തിൽ മേരി മിസ്സ്

0
37

നിരവധി സൂപ്പർഹിറ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ലാൽജോസും മലയാളികളുടെ പ്രിയ നടനുമായ ലാലേട്ടനും ഒന്നിക്കാൻ പോകുന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുകയാണ്. ബെന്നി പി നായരമ്പലം തിരക്കഥയൊരുക്കുന്ന സിനിമയിൽ മോഹൻലാൽ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ വേഷത്തിലായിരിക്കും എത്തുക എന്നാണു അറിയാൻ കഴിയുന്നത്.ചിത്രത്തിൽ മോഹൻലാൽ രണ്ടു ലൂക്കിലായിരിക്കും എത്തുകയെന്നും അറിയാൻ കഴിഞ്ഞു. ഇതിലൊന്ന് ക്ലീൻ ഷേവുമായിരിക്കും.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവഹിച്ച അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നാ രാജനാണ് മോഹൻലാലിൻറെ നായികയായി എത്തുന്നത്. ഒരൊറ്റ സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കുന്ന രീതിയിലുള്ള പ്രകടനമായിരുന്നു അന്നാ രാജന്‍റെത്. ലാലേട്ടൻ ചിത്രത്തിന്റെ ഭാഗമാകുന്നതിലുള്ള ആവേശത്തിലാണ് അന്ന . തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ചിത്രത്തിലെ അന്നാ രാജന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നു .

 

 

” ചിത്രത്തിൽ അന്ന ഒരു കോളേജ് അധ്യപികയുടെ വേഷത്തിലായിരിക്കും എത്തുന്നത്. കഥാപാത്രത്തിന്റെ പേര് മേരി മിസ് എന്നാണ്, മേരി മിസ്സ് ഒരു ബയോളജി അധ്യാപികയും കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമാണ്. കഥാപാത്രം കുറച്ചു ബോൾഡായ ഒരാളാണ്. ആവശ്യമെങ്കിൽ കണ്ണടയും ലൂക്കിന് ചേരുന്ന രീതിയിൽ ഉപയോഗിക്കും. “

അന്ന  ആദ്യ ചിത്രത്തിൽ ഒരു നേഴ്സ് ട്യൂട്ടർ അയി വേഷമിട്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് . ആദ്യ ചിത്രത്തിലെ ലിച്ചിയെ  പോലെ തന്നെ മേരി മിസ്സും  പ്രേക്ഷക മനസ്സുകളിൽ ഇടം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.