റെക്കോർഡുകൾ തകർത്തു മുന്നേറുന്നു വില്ലൻ ടീസർ

0
168

മോഹൻലാൽ ബി ഉണ്ണികൃഷ്‌ണൻ ടീമിന്റെ വില്ലന്റെ ടീസർ ഫേസ്ബുക്കിൽ തരംഗമാകുകയാണ്. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം വ്യൂസ് ,രണ്ടു ലക്ഷം വ്യൂസ് അങ്ങനെ ഏറ്റവും വേഗത്തിൽ 20 ലക്ഷം വ്യൂസ് ആയി എന്ന റെക്കോർഡ് വരെ എത്തി നിൽക്കുകയാണ് ടീസർ. വെറും 18 മിനിറ്റ് കൊണ്ട് 1 ലക്ഷം വ്യൂസ് പിന്നിട്ട ടീസർ ,ഒന്നര മണിക്കൂർ കൊണ്ട് 5 ലക്ഷം വ്യൂസും ,3 മണിക്കൂർ കൊണ്ട് ഒരു മില്യൺ വ്യൂസും നേടി . ഇപ്പോളിതാ 8 മണിക്കൂർ കഴിഞ്ഞപ്പോൾ 2 മില്യൺ വ്യൂസ് എന്ന റെക്കോർഡ് സംഖ്യയിലേക്ക് വില്ലന്റെ ടീസർ കടന്നിരിക്കുകയാണ്

ചിത്രത്തിന് മേൽ പ്രേക്ഷകരുടെ പ്രതീക്ഷ എത്രമാത്രമുണ്ടെന്നു തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ടീസറിന് കിട്ടുന്ന പിന്തുണ. ഒരു മിനിറ്റു ദൈർഖ്യമുള്ള ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിലെങ്ങും ലഭിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ വില്ലനിൽ മോഹനലിനെ കൂടാതെ വിശാൽ , ഹൻസിക മൊട്‍വാനി, രാശി ഖന്ന എന്നിവരും അഭിനയിക്കുന്നു. മഞ്ജു വാര്യരാണ് നായിക. ടീസറിൽ നിന്നും തന്നെ ചിത്രത്തിന് എത്രമാത്രം ആക്ഷന് ഇമ്പോര്ടൻസ് നൽകുന്നുണ്ടെന്ന് മനസിലാക്കാം. പുലി മുരുകന്റെ ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി ചെയുന്നത്

മാത്യു മാഞ്ഞൂരാൻ എന്ന വോളണ്ടറി സർവീസ് റിടയർമെന്റ് എടുത്ത ഒരു പോലീസുകാരനെയാണ് അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലറായ വില്ലയിൽ മോഹൻലാൽ രണ്ടു ലൂക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ മൂനാം ഷെഡ്യൂൾ ഉടനെ ചെന്നൈയിൽ ആരംഭിക്കും